ഉപ്പുതറ ∙ മുല്ലപ്പെരിയാർ ഭീഷണി നിലനിൽക്കെ പെരിയാർ തീരങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതിലും അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിലും പ്രതിഷേധിച്ച് ഉപ്പുതറ പഞ്ചായത്തംഗം കെഎസ്ഇബി സെക്‌ഷൻ ഓഫിസ് പടിക്കൽ കുത്തിയിരുപ്പു സമരം നടത്തി. കാക്കത്തോട് വാർഡ് അംഗം സാബു വേങ്ങവേലിലാണു സമരം നടത്തിയത്. രാവിലെ 10ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പുതറ ∙ മുല്ലപ്പെരിയാർ ഭീഷണി നിലനിൽക്കെ പെരിയാർ തീരങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതിലും അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിലും പ്രതിഷേധിച്ച് ഉപ്പുതറ പഞ്ചായത്തംഗം കെഎസ്ഇബി സെക്‌ഷൻ ഓഫിസ് പടിക്കൽ കുത്തിയിരുപ്പു സമരം നടത്തി. കാക്കത്തോട് വാർഡ് അംഗം സാബു വേങ്ങവേലിലാണു സമരം നടത്തിയത്. രാവിലെ 10ന് ആരംഭിച്ച സമരം കലക്ടറുടെ ഇടപെടലിനെ തുടർന്ന് 2ന് അവസാനിപ്പിച്ചു.

മുല്ലപ്പെരിയാർ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽ കാലവർഷ സമയത്ത് പെരിയാർ തീരത്ത് ലൈറ്റുകൾ സ്ഥാപിക്കുന്നതും വൻകിട എസ്‌റ്റേറ്റുകളിലൂടെയുള്ള റോഡുകൾ തുറന്നിടുകയും ചെയ്തിരുന്നെങ്കിലും ഇത്തവണ അത് ഉണ്ടായില്ലെന്ന് സാബു ആരോപിച്ചു. അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടിട്ടും പെരിയാർ തീരത്ത് വഴിവിളക്കുകൾ സ്ഥാപിക്കാൻ നടപടിയില്ല. പഞ്ചായത്ത് പലതവണ ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവമായി എടുത്തില്ല.

ADVERTISEMENT

രാത്രി സമയങ്ങളിൽ ഉൾപ്പെടെ വൈദ്യുതി തടസ്സം പതിവാണെന്നും സാബു ആരോപിക്കുന്നു. ജീവനക്കാരുടെ കുറവും കാലവർഷ സമയത്തെ അധിക ജോലികളുമാണ് വഴിവിളക്കുകൾ വൈകാൻ ഇടയാക്കിയതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കാൻ കലക്ടർ നിർദേശം നൽകിയതോടെയാണ് സാബു സമരം നിർത്തിയത്.