വണ്ണപ്പുറം∙ ജനറേറ്റർ പ്രവർത്തിക്കാതായതോടെ വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റി. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ ആശുപത്രി ഇരുട്ടിലാകും. വണ്ണപ്പുറം മേഖലയിൽ വൈദ്യുതി മുടക്കം പതിവാണ്. പഴയ ഒരു ജനറേറ്റർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുണ്ടെങ്കിലും വൈദ്യുതി ത്രി ഫെയ്സ് കണക്‌ഷൻ ആയതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം∙ ജനറേറ്റർ പ്രവർത്തിക്കാതായതോടെ വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റി. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ ആശുപത്രി ഇരുട്ടിലാകും. വണ്ണപ്പുറം മേഖലയിൽ വൈദ്യുതി മുടക്കം പതിവാണ്. പഴയ ഒരു ജനറേറ്റർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുണ്ടെങ്കിലും വൈദ്യുതി ത്രി ഫെയ്സ് കണക്‌ഷൻ ആയതോടെ ഇത് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.

ആശുപത്രിയിലെ ജനറേറ്റർ പ്രശ്നം പരിഹരിക്കാൻ രണ്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും പുതിയ ജനറേറ്ററോ സൗരോർജ പാനലോ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. കൂടാതെ ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കാൻ വേണ്ടി 18 ലക്ഷം രൂപയുടെ ഫണ്ട് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. അതിൽ 2 ലക്ഷം രൂപ വയറിങ്ങിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനാണ്.

ADVERTISEMENT

കൂടാതെ ലാബിന് 4 ലക്ഷം രൂപയും പട്ടയക്കുടി സബ് സെന്ററിന് 7 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ പണികൾ ഭൂരിഭാഗവും പൂർത്തിയായെന്നും ടൈൽ വർക്കുകൾ ഉടൻ തുടങ്ങുന്നുമെന്നും അധികൃതർ പറഞ്ഞു. അടിയന്തരമായി ആശുപത്രിയുടെ കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ച് താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.