അടിമാലി ∙ ഇടുക്കി ഒളിപ്പിച്ചുവച്ച ദൃശ്യഭംഗിയെന്നു മടിക്കാതെ വിശേഷിപ്പിക്കാം ചുനയംമാക്കൽ വെള്ളച്ചാട്ടത്തെ. കേട്ടറിഞ്ഞു വിനോദ സഞ്ചാരികളുടെ ആകർഷക കേന്ദ്രമായി മാറുകയാണു വെള്ളച്ചാട്ടം. വെള്ളത്തൂവൽ പഞ്ചായത്തിലെ എല്ലക്കൽ പോത്തുപാറയ്ക്കു സമീപമാണു വിസ്മയ കാഴ്ച പകരുന്ന വെള്ളച്ചാട്ടം. മുതിരപ്പുഴയാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ ഇടുക്കി ഒളിപ്പിച്ചുവച്ച ദൃശ്യഭംഗിയെന്നു മടിക്കാതെ വിശേഷിപ്പിക്കാം ചുനയംമാക്കൽ വെള്ളച്ചാട്ടത്തെ. കേട്ടറിഞ്ഞു വിനോദ സഞ്ചാരികളുടെ ആകർഷക കേന്ദ്രമായി മാറുകയാണു വെള്ളച്ചാട്ടം. വെള്ളത്തൂവൽ പഞ്ചായത്തിലെ എല്ലക്കൽ പോത്തുപാറയ്ക്കു സമീപ മാണു വിസ്മയ കാഴ്ച പകരുന്ന വെള്ളച്ചാട്ടം. മുതിരപ്പുഴയാറിന്റെ ഭാഗമായ വെള്ളച്ചാട്ടം വലിയ അപകടങ്ങൾ ഇല്ലാതെ കണ്ടാ സ്വദിക്കാൻ കഴിയും.

സഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ ഇതാണു കാരണം. 100 അടിയോളം ഉയരത്തിൽ നിന്നു വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച മനോഹരമാണ്. മുകൾ ഭാഗത്തു നിന്നു കുത്തനെ പാറകളിൽ തട്ടി ചാറ്റൽ മഴ പെയ്തിറങ്ങും വിധമാണു വെള്ളം പതിക്കുന്നത്.

ADVERTISEMENT

ഇതോടൊപ്പം പ്രകൃതി രമണീയമായ കാഴ്ചകളും ധാരാളം. പോത്തുപാറയിൽ നിന്നു 400 മീറ്റർ ദൂരം മൺ റോഡ് ആയതിനാൽ സഞ്ചാരികൾ കൂടുതലായി എത്തുന്നതു ട്രക്കിങ് ജീപ്പിലാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വെള്ളത്തൂവൽ പഞ്ചായത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടൂറിസം വകുപ്പു ഇടപെട്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഇതു വഴി പോകാം:

ADVERTISEMENT

കുഞ്ചിത്തണ്ണിയിൽ നിന്നു 4 കിലോമീറ്റർ ദൂരം. കുഞ്ചിത്തണ്ണി - രാജാക്കാട് റോഡിൽ എല്ലക്കല്ലിൽ എത്തി പോത്തുപാറ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലെത്താം.