മൂന്നാർ ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിലെ ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടിസ് നൽകി. സ്ഥലം ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം തേടി സബ് കലക്ടർ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്. ദേവികുളം സബ് കലക്ടർ രാഹുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിലെ ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടിസ് നൽകി. സ്ഥലം ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം തേടി സബ് കലക്ടർ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണു രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്.

ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നുമാണു നോട്ടിസിലുള്ളത്. ഇക്കാനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രൻ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. നോട്ടിസിനു പിന്നിൽ എം.എം.മണി എംഎൽഎയാണെന്ന് രാജേന്ദ്രൻ ആരോപിച്ചു. ഇക്കാനഗറിലെ സർവേ നമ്പർ 843, 843/A എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണു ബോർഡ് അവകാശപ്പെടുന്നത്.

ADVERTISEMENT

ഭൂമി പതിച്ചുനൽകണമെന്ന ആവശ്യവുമായി ഇക്കാനഗർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂരേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇക്കാനഗറിലെ 60 കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു.

'എം.എം.മണിയുടെ നേതൃത്വത്തിൽ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ നോട്ടിസ്. മൂന്നാറിൽനിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുൻപ് എം.എം.മണി പൊതുവേദിയിൽ ആഹ്വാനം ചെയ്തിരുന്നു. ഇക്കാനഗറിലെ 60 കുടുംബങ്ങൾക്ക് ഭൂരേഖകൾ ഹാജരാക്കാൻ റവന്യു വകുപ്പ് നോട്ടിസ് നൽകിയിരുന്നു. അതിൽ എന്റെ പേരുമുണ്ട്. 29നാണു ഹിയറിങ്. അതിനു മുൻപ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നൽകിയിരിക്കുന്നത്. നിയമപരമായി നേരിടും.- എസ്.രാജേന്ദ്രൻ