കട്ടപ്പന ∙ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട്ടപ്പന അഗ്നിരക്ഷാ സേനാ യൂണിറ്റിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുകിട്ടിയിട്ട് ഒന്നര വർഷത്തോളമായെങ്കിലും നടപടികൾ ഇഴയുന്നു. മൂന്നര പതിറ്റാണ്ടിലധികമായി വാടക കെട്ടിടങ്ങളൽ മാറിമാറി പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റിനായി അമ്പലക്കവലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട്ടപ്പന അഗ്നിരക്ഷാ സേനാ യൂണിറ്റിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുകിട്ടിയിട്ട് ഒന്നര വർഷത്തോളമായെങ്കിലും നടപടികൾ ഇഴയുന്നു. മൂന്നര പതിറ്റാണ്ടിലധികമായി വാടക കെട്ടിടങ്ങളൽ മാറിമാറി പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റിനായി അമ്പലക്കവലയിൽ നഗരസഭയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 20 സെന്റ് സ്ഥലം കൈമാറിയിരുന്നു. ഈ സ്ഥലം കൈമാറാൻ വർഷങ്ങൾക്കു മുൻപ് തീരുമാനമെടുത്തെങ്കിലും നടപടികൾ ഇഴഞ്ഞതിനെ തുടർന്ന് 2021 ഒക്‌ടോബറിലാണ് സ്ഥലം റജിസ്റ്റർ ചെയ്ത് കൈമാറിയത്.

അതിനുശേഷം പുതിയ കെട്ടിടം നിർമിക്കാൻ പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർ നടപടികൾ ഇഴഞ്ഞു. നിർമാണ സാമഗ്രികളുടെ വില വർധന ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലം എസ്റ്റിമേറ്റ് തുകയിൽ വർധന ഉണ്ടായതിനാൽ വീണ്ടും എസ്റ്റിമേറ്റ് തയാറാക്കേണ്ട സാഹചര്യം വന്നു. ഏതാനും മാസം മുൻപ് രണ്ടാമതും എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങൾ ഇഴയുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്.

ADVERTISEMENT

1984 മുതൽ നഗരത്തിന്റെ വിവിധ മേഖലകളിലായി വാടക കെട്ടിടങ്ങളിലാണ് അഗ്നിരക്ഷാ സേനയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. 2003 മുതൽ ഐടിഐ ജംക്‌ഷനു സമീപം സ്വകാര്യ വ്യക്തിയുടെ പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. മഴക്കാലമായാൽ ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കും. ഫയർ എൻജിൻ, ക്യുക്ക് റെസ്പോൺസ് വെഹിക്കിൾ, ആംബുലൻസ്, റബർ ഡിങ്കി തുടങ്ങിയവയെല്ലാം ഉണ്ടെങ്കിലും ഇവ സൂക്ഷിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഇല്ല.

താൽക്കാലിക ഷെഡിലും മറ്റുമാണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫിസ് ആണെങ്കിലും അസൗകര്യങ്ങൾക്ക് നടുവിലാണ് ജീവനക്കാർ കഴിയുന്നത്. ആവശ്യമായ സൗകര്യങ്ങളുള്ള ക്വാർട്ടേഴ്സും വിശ്രമ മുറിയുമൊന്നും ഇല്ലാത്തതിനാൽ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. 30 ഉദ്യോഗസ്ഥരുള്ള യൂണിറ്റിനായി പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.