റോഡിന്റെ ഇരുവശങ്ങളിലും കടകമ്പോളങ്ങളുടെ മുന്നിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ഗതാഗത തടസ്സത്തിനും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ തീരുമാനം ഏലപ്പാറ ∙ ഏലപ്പാറ ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡിന്റെ ഇരുവശങ്ങളിലും കടകമ്പോളങ്ങളുടെ മുന്നിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ഗതാഗത തടസ്സത്തിനും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ തീരുമാനം

ഏലപ്പാറ ∙ ഏലപ്പാറ ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിന്റെ പിൻവശത്ത് 25 വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ ക്രമീകരണം ഒരുക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും കടകമ്പോളങ്ങളുടെ മുന്നിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ഗതാഗതതടസ്സത്തിനും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാർക്കിങ് സംവിധാനം ഒരുക്കുന്നത്.

ADVERTISEMENT

സ്റ്റാൻഡ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷകൾ മലയോരഹൈവേയുടെ ഓരത്താണു കിടക്കുന്നത്. ഇത്തരത്തിൽ റോഡിൽ കിടന്ന 8 ഓട്ടോറിക്ഷകളെ കഴിഞ്ഞ ദിവസം ബ്രേക്ക് തകരാറിനെത്തുടർന്നു നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചുതകർത്തിരുന്നു.  ഗതാഗതക്കുരുക്കു പ്രശ്നം ചർച്ച ചെയ്യാൻ പൊലീസിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ ബസ് സ്റ്റാൻഡിന്റെ പിൻവശത്തെ പാർക്കിങ് ക്രമീകരണം.

എന്നാൽ ഇവിടെ ജംക്‌ഷനിലേക്ക് എത്തുന്ന വാഹനങ്ങൾക്കു മാത്രമേ പാർക്ക് ചെയ്യാൻ കഴിയൂ. ബസ് സ്റ്റാൻഡ്, സെൻട്രൽ ജംക്‌ഷൻ, ചെമ്മണ്ണ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്കു സുരക്ഷിതമായ ക്രമീകരണം ഒരുക്കിയാൽ മാത്രമേ എന്നും ജംക്‌ഷനെ വീർപ്പുമുട്ടിക്കുന്ന ഗതാഗതതടസ്സം പൂർണമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂ.