അടിമാലി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിനു സമീപം റോഡിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി. കൊടും വളവോടു കൂടിയ ഭാഗത്താണ് 2 മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. കൊടും വളവോടു കൂടിയ ഭാഗത്ത് പാതയുടെ വീതിക്കുറവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിനു സമീപം റോഡിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി. കൊടും വളവോടു കൂടിയ ഭാഗത്താണ് 2 മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. കൊടും വളവോടു കൂടിയ ഭാഗത്ത് പാതയുടെ വീതിക്കുറവിനെ തുടർന്ന് അപകടങ്ങൾ വർധിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് 5 വർഷം മുൻപ് ദേശീയപാതാ വിഭാഗം ഇവിടെ വീതി കൂട്ടി നിർമാണ പ്രവൃത്തികൾ നടത്തിയത്. എന്നാൽ നേര്യമംഗലം വനമേഖലയുടെ ഭാഗമായതിനാൽ മരം മുറിച്ചു മാറ്റുന്നതിന് വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടിയിരുന്നത്. ഇതിനുള്ള കത്ത് ജനപ്രതിനിധികളും എൻഎച്ച് അധികൃതരും പലതവണ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറിയെങ്കിലും അവർ നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല.

ADVERTISEMENT

Also read: മെഡിക്കൽ കോളജിന് സമീപം അടിപ്പാത, ചെലവ് 1.3 കോടി; സുരക്ഷാ ജീവനക്കാരും ക്യാമറയുമുണ്ടാകും

പാതയുടെ മധ്യഭാഗത്തായി മരങ്ങൾ അപകട ഭീഷണി ഉയർത്തി നിലകൊള്ളുകയാണ്. മൂന്നാറിലേക്കുള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവിടെ അപകടങ്ങളും പെരുകി. പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.