നെടുങ്കണ്ടം ∙ തമിഴ്നാട് കമ്പത്ത് പിടിയിലായ വ്യാജ ആധാര നിർമാണ സംഘം ആധാരമെഴുത്ത് ഓഫിസ് നടത്തിയിരുന്നത് ഉടുമ്പൻചോല സബ് റജിസ്ട്രാർ ഓഫിസ് വളപ്പിനോടു ചേർന്ന്. തമിഴ്നാട്ടിൽ വ്യാജ മുദ്രപ്പത്രവുമായി മലയാളികൾ പിടിയിലായ സംഭവത്തിൽ റജിസ്ട്രേഷൻ വകുപ്പ് ആധാരങ്ങൾ പരിശോധിച്ച് തുടങ്ങി. സ്പെഷൽ ബ്രാഞ്ച് സംഘവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ തമിഴ്നാട് കമ്പത്ത് പിടിയിലായ വ്യാജ ആധാര നിർമാണ സംഘം ആധാരമെഴുത്ത് ഓഫിസ് നടത്തിയിരുന്നത് ഉടുമ്പൻചോല സബ് റജിസ്ട്രാർ ഓഫിസ് വളപ്പിനോടു ചേർന്ന്. തമിഴ്നാട്ടിൽ വ്യാജ മുദ്രപ്പത്രവുമായി മലയാളികൾ പിടിയിലായ സംഭവത്തിൽ റജിസ്ട്രേഷൻ വകുപ്പ് ആധാരങ്ങൾ പരിശോധിച്ച് തുടങ്ങി. സ്പെഷൽ ബ്രാഞ്ച് സംഘവും റജിസ്ട്രേഷൻ ഓഫിസിലെത്തി ഏതാനും രേഖകൾ പരിശോധിച്ചു.

തമിഴ്നാട് കമ്പത്ത് നെടുങ്കണ്ടം സ്വദേശികളായ മുഹമ്മദ് സിയാദ്, ബിബിൻ തോമസ് എന്നിവർ പിടിയിലായതോടെ തമിഴ്നാട് ക്യൂ ബ്രാഞ്ചും, ജില്ല സ്പെഷൽ ബ്രാഞ്ചും മുദ്രപ്പത്ര ഇടപാടുകളിൽ അന്വേഷണം നടത്തി വരികയാണ്. മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന ഉടുമ്പൻചോല സബ് റജിസ്ട്രാർ ഓഫിസിന് 25 മീറ്റർ മാറിയാണ് തമിഴ്നാട്ടിൽ പിടിയിലായ സംഘത്തിന്റെ ആധാരമെഴുത്ത് ഓഫിസ് പ്രവർത്തിക്കുന്നത്.

ADVERTISEMENT

ഈ ഓഫിസുമായി ബന്ധപ്പെട്ട് ഉടുമ്പൻചോല സബ് റജിസ്ട്രാർ ഓഫിസിൽ നടന്ന മുഴുവൻ ആധാരമിടപാടുകളിലും പരിശോധന നടന്ന് വരികയാണ്. എന്നാൽ കൂടുതൽ നടപടികളിലേക്ക് പോകാൻ റജിസ്ട്രേഷൻ വിഭാഗത്തിന് നിർദേശം ലഭിച്ചിട്ടില്ല. വ്യാജ പട്ടയവും, വ്യാജ മുദ്രപ്പത്രങ്ങളും ഉപയോഗിച്ച് ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വ്യാജ മുദ്രപ്പത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 6 വർഷത്തിനിടെ നിരവധി ഭൂമിയിടപാട് നടന്നതായാണ് ആരോപണം ഉയരുന്നത്. തമിഴ്നാട്ടിലെ കമ്പം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘം ജില്ലയിൽ വൻ തോതിൽ വ്യാജ മുദ്രപ്പത്രങ്ങൾ വിതരണം ചെയ്യുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.