നെടുങ്കണ്ടം ∙ ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിനുള്ളിൽ ക്യാംപ് ചെയ്ത് കാട്ടാനക്കൂട്ടം. ഉടുമ്പൻചോല വിടി എസ്റ്റേറ്റിനുള്ളിൽ ഒറ്റയാനും സമീപത്തെ കൃഷിയില്ലാത്ത കാടു പിടിച്ു കിടക്കുന്ന പുരയിടത്തിൽ ഒരു മോഴയാനയും 2 പിടിയാനയും 7 മാസം പ്രായമുള്ള ആനക്കുട്ടിയുമാണ് 2 ദിവസമായി തമ്പടിച്ചിരിക്കുന്നത്. ഉടുമ്പൻചോല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിനുള്ളിൽ ക്യാംപ് ചെയ്ത് കാട്ടാനക്കൂട്ടം. ഉടുമ്പൻചോല വിടി എസ്റ്റേറ്റിനുള്ളിൽ ഒറ്റയാനും സമീപത്തെ കൃഷിയില്ലാത്ത കാടു പിടിച്ു കിടക്കുന്ന പുരയിടത്തിൽ ഒരു മോഴയാനയും 2 പിടിയാനയും 7 മാസം പ്രായമുള്ള ആനക്കുട്ടിയുമാണ് 2 ദിവസമായി തമ്പടിച്ചിരിക്കുന്നത്. ഉടുമ്പൻചോല ഫോറസ്റ്റർ പി.എ.മണി, വനംവകുപ്പ് ഉദ്യോഗസ്ഥരായ ബിനോയി സെബാസ്റ്റ്യൻ, ബിനോയി ജോൺ, നിഷാന്ത് ശശി എന്നിവരടങ്ങിയ സംഘം പ്രദേശത്ത് പരിശോധന നടത്തി.

ഏലത്തോട്ടത്തിൽ ആനക്കൂട്ടമുള്ളതായും പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിർദേശം നൽകി. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുമെന്ന ആശങ്കയിലാണ് വനംവകുപ്പ്. കനത്ത മൂടൽമഞ്ഞ് പ്രദേശത്ത് വ്യാപിച്ചതോടെ ആനക്കൂട്ടത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടുണ്ട്. ചതുരംഗപ്പാറയിലെ കാറ്റാടിപ്പാടത്തിനു സമീപം വരെ ആനക്കൂട്ടം കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ADVERTISEMENT

ഇവിടെ കച്ചവടം ചെയ്തിരുന്ന വീട്ടമ്മയുടെ ഒരു ഷെഡും ആനക്കൂട്ടം തകർത്തിരുന്നു. തമിഴ്നാട് വനമേഖലയിൽ നിന്നെത്തിയ ആനക്കൂട്ടമാണ് മേഖലയിൽ ഭീതി വിതയ്ക്കുന്നത്. ആനയെ ഏലത്തോട്ടത്തിൽ നിന്നും വനമേഖലയിലേക്ക് തുരത്താനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.