കണ്ണൂർ∙ കലക്ടറേറ്റ് മൈതാനത്തു നടക്കുന്ന ഗദ്ദിക മേളയിൽ രുചി വൈവിധ്യം തീർത്ത ഗോത്ര വിഭവങ്ങൾ. ചീരവിത്ത് ഉണക്കി വറുത്തെടുത്ത് പൊരിയാക്കി തേൻ ചേർത്തു കുഴച്ചത്, റാഗി പഴംപൊരി, നൂറക്കിഴങ്ങ് വേവിച്ചത്... ഇങ്ങനെ പോകുന്നു വിഭവങ്ങൾ. പഴയ കാലങ്ങളിൽ ഊരുകളിലെ കുടിലുകൾ നിർമിക്കുന്നതിന്റെ തത്സമയ മാതൃകകളും മേളയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കലക്ടറേറ്റ് മൈതാനത്തു നടക്കുന്ന ഗദ്ദിക മേളയിൽ രുചി വൈവിധ്യം തീർത്ത ഗോത്ര വിഭവങ്ങൾ. ചീരവിത്ത് ഉണക്കി വറുത്തെടുത്ത് പൊരിയാക്കി തേൻ ചേർത്തു കുഴച്ചത്, റാഗി പഴംപൊരി, നൂറക്കിഴങ്ങ് വേവിച്ചത്... ഇങ്ങനെ പോകുന്നു വിഭവങ്ങൾ. പഴയ കാലങ്ങളിൽ ഊരുകളിലെ കുടിലുകൾ നിർമിക്കുന്നതിന്റെ തത്സമയ മാതൃകകളും മേളയിൽ നടന്നു. 

കാസർകോട് ജില്ലയിലെ മാവിലാൻ സമുദായം പുളിയനുറുമ്പ് ചമ്മന്തിയുമായാണ് മേളയ്ക്കെത്തിയത്. അഞ്ചാം പനി പോലെ തൊലിപ്പുറത്തു കലകൾ ബാക്കി വയ്ക്കുന്ന അസുഖങ്ങൾക്കും ആസ്മയ്ക്കുമുള്ള മരുന്നാണ് ഈ ചമ്മന്തി. അസുഖം മാറി തുടർച്ചയായ പത്തു ദിവസം ഈ ചമ്മന്തി കൂട്ടി ആഹാരം കഴിച്ചാൽ തൊലിപ്പുറത്തെ കലകളൊക്കെ മാറുമെന്നു ചമ്മന്തി തയാറാക്കുന്ന ചന്ദ്രൻ പറയുന്നു. പുളിയനുറുമ്പിനെ ചീന ചട്ടിയിൽ കരിഞ്ഞു പോകാതെ വറുത്തെടുത്തു, മൺപാത്രത്തിലേക്കു മാറ്റി കാന്താരിയും ചേർത്തു ചിരട്ട തവികൊണ്ട് ചതച്ചെടുക്കുകയാണ് ആദ്യം. പിന്നീട് ഇതിലേക്കു ചിരവിയ തേങ്ങയും മഞ്ഞളും ഉപ്പും ചേർത്ത് ഒന്നു കൂടെ ചതച്ചെടുത്താൽ ചമ്മന്തി തയാർ. നിലവിൽ മാവിലാൻ സമുദായവും മലവേട്ടുവാൻ സമുദായക്കാരുമാണ് പ്രധാനമായും ഈ ചമ്മന്തി ഉണ്ടാക്കുന്നത്.

ADVERTISEMENT

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. അൻസാരി തില്ലങ്കേരി, അജിത് മാട്ടൂൽ, കെ.പി.ജയബാലൻ, ഇ.കെ.പത്മനാഭൻ, വി.ചന്ദ്രൻ, വി.ചന്ദ്രൻ, കെ.കെ.ഷാജു, ജാക്വിലിൻ ഷൈനി ഫെർണാണ്ടസ്, സന്ധ്യ ശേഖർ എന്നിവർ പ്രസംഗിച്ചു.  

മൈലാഞ്ചിയിടൽ നാളെ; ചിത്രരചനാ മത്സരം 2ന് 

ADVERTISEMENT

ഗദ്ദികയുടെ ഭാഗമായി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 2ന് ഗദ്ദിക വേദിയിലാണ് മത്സരം. എൽപി വിഭാഗത്തിന് പെൻസിൽ ഡ്രോയിങ്ങും യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വാട്ടർ കളറിലുമാണ് മത്സരം. രാവിലെ 10നു ഗദ്ദിക വേദിയിൽ എത്തണം. മൈലാഞ്ചിയിടൽ മത്സരം നാളെ 3ന് നടക്കും. 86060 49865