ADVERTISEMENT

ഉരുളക്കിഴങ്ങ് ഈ രുചിയിൽ കഴിച്ചിട്ടുണ്ടോ? എണ്ണയിൽ വറുത്തെടുത്ത ഉരുളക്കിഴങ്ങിലേക്ക് മസാലക്കൂട്ട് ചേർത്ത് പെട്ടെന്ന് തയാറാക്കാം.

1. ഉരുളക്കിഴങ്ങ്- 250 ഗ്രാം
2. കോൺഫ്ലവർ- 3 സ്പൂൺ
3. എണ്ണ- വറക്കാൻ ആവശ്യത്തിന്
4. സവാള ചെറുതായി നുറുക്കിയത്- 150 ഗ്രാം
5. കശ്മീരി മുളകുപൊടി- ഒരു സ്പൂൺ
6. ഗരം മസാല, ജീരകപ്പൊടി, ഉപ്പ്, മഞ്ഞ പൊടി,മല്ലിയില- പാകത്തിന്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പിട്ട്  നന്നായി തിളപ്പിച്ച് ഊറ്റി എടുക്കുക. കോൺഫ്ലവർ ഇട്ട് ഇളക്കി എണ്ണയിൽ വറത്തുകോരുക.പാനിൽ എണ്ണ ഒഴിച്ച് സവാള ഉപ്പിട്ട് നന്നായി വഴറ്റുക ഇതിലേക്ക് 5, 6, ചേരുവകളും വറത്ത ഉരുളക്കിഴങ്ങും ചേർത്തിളക്കി ആലു 65 തയാറാക്കുക.

English Summary: Aloo 65

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com