ശ്രീകണ്ഠപുരം∙ എരുവേശി പഞ്ചായത്ത് കൊക്കമുള്ള് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 134 വോട്ടിന് കോൺഗ്രസിലെ ബെസ്റ്റിൻ എളംപ്ലാശേരി വിജയിച്ച വാർഡിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ച ജോയി ജോൺ 126 വോട്ടിന് വിജയിച്ചത്.1178 വോട്ടുകൾ ഉള്ള വാർഡിൽ പോസ്റ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ എരുവേശി പഞ്ചായത്ത് കൊക്കമുള്ള് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 134 വോട്ടിന് കോൺഗ്രസിലെ ബെസ്റ്റിൻ എളംപ്ലാശേരി വിജയിച്ച വാർഡിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ച ജോയി ജോൺ 126 വോട്ടിന് വിജയിച്ചത്.1178 വോട്ടുകൾ ഉള്ള വാർഡിൽ പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെ 862 വോട്ടുകളാണ് പോൾ ചെയ്തത്.

ജോയി ജോൺ (എൽഡിഎഫ് സ്വതന്ത്രൻ 462), ലൂക്കോസ് തൊട്ടിയിൽ (യുഡിഎഫ് 336), ജിമ്മി ജോസഫ് (എൻഡിഎ 35), കിസാൻ ജോസ്(ആംആദ്മി പാർട്ടി 28) , അസാധു 1 എന്നിങ്ങനെയാണ് വോട്ടിങ് നില. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ ബെസ്റ്റിൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഎമ്മിന്റെ സ്വന്തം വാർഡ് ആയിരുന്നു ഇത്. 10 വർഷം മുൻപ് കോൺഗ്രസിലെ ജോസഫ് ഐസക് സിപിഎമ്മിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു.

ADVERTISEMENT

പിന്നീട് തുടർച്ചയായ 10 വർഷം യുഡിഎഫിന്റെ കുത്തകയായി. ജോയി ജോണിനെ സ്വതന്ത്ര സ്ഥാനാർഥിയായി നിർത്തി സിപിഎം നടത്തിയ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമായി കൊക്കമുള്ള് വാർഡിലെ ജയം മാറി. 2020ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 11, യുഡിഎഫ് 3 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. ഇപ്പോൾ യുഡിഎഫ് 10,എൽഡിഎഫ് 4 എന്നിങ്ങനെയായി.വിജയിച്ച ജോയി ജോണിനെ സ്ഥലത്തെത്തി സിപിഎം ജില്ല സെക്രട്ടറി എം.വി.ജയരാജൻ, സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥ്, കെ.പി.സഹദേവൻ എന്നിവർ അനുമോദിച്ചു. 

ജനാധിപത്യത്തിന്റെ വിജയം: എം.വി.ജയരാജൻ

ADVERTISEMENT

കണ്ണൂർ∙ യുഡിഎഫ്‌ കുത്തക സീറ്റായ എരുവേശി കൊക്കമുള്ളിലെ തിരഞ്ഞെടുപ്പ്‌ ഫലം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വിജയമാണെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്‌.കുടിയാന്മലയിൽ കോൺഗ്രസിന്റെ പരാജയത്തിന്‌ ഉത്തരവാദി കെപിസിസി പ്രസിഡന്റാണെന്ന്‌ സ്‌തുതി പാഠകരും കെപിസിസി പ്രസിഡന്റും സമ്മതിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.