കണ്ണൂർ∙ കോവിഡ് നിയന്ത്രണം സംബന്ധിച്ച് സർക്കാരിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം ഇന്നലെ മുതൽ ജില്ലയെ കാറ്റഗറി എയിൽ ഉൾപ്പെടുത്തി. എ വിഭാഗത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിറക്കി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കോവിഡ് നിയന്ത്രണം സംബന്ധിച്ച് സർക്കാരിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം ഇന്നലെ മുതൽ ജില്ലയെ കാറ്റഗറി എയിൽ ഉൾപ്പെടുത്തി. എ വിഭാഗത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിറക്കി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി, ജില്ല എ കാറ്റഗറിയിൽ ഉൾപ്പെടുന്നതായുള്ള ജില്ലാ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരിയാരത്തെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു മുതൽ കോവിഡ് രോഗികളുടെ പ്രവേശനം ജില്ലാ കൺട്രോൾ റൂം വഴി മാത്രമായിരിക്കും. കാറ്റഗറി സി കോവിഡ് രോഗികളെ (ഗുരുതരാവസ്ഥയിലുള്ളവർ) മാത്രമേ ഇങ്ങനെ പ്രവേശിപ്പിക്കുകയുള്ളൂ. രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കാറ്റഗറി സിയിൽ വരുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ജില്ലാ ദുരന്ത നിവാരണ സമിതി യോഗ തീരുമാന പ്രകാരമാണ് ആശുപത്രിയിലെ നിയന്ത്രണം.

ADVERTISEMENT

ചടങ്ങുകളിൽ 50 പേർ മാത്രം

പുതിയ ഉത്തരവു പ്രകാരം എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക പൊതു പരിപാടികളിലും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആണ്. നിയന്ത്രണങ്ങൾ 30 വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ ബാധകമാണ്. 30 ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണമായിരിക്കും. പൊതുസ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ പൊലീസിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ADVERTISEMENT

പ്രോട്ടോക്കോൾ ലംഘിച്ചാൽ കർശന നടപടി

ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ആരാധനാ കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ, പാർക്കുകൾ, എന്നിവിടങ്ങളിലും വിവാഹ, മരണ ചടങ്ങുകളിലും ഉത്സവങ്ങളിലും മറ്റു പൊതു ഇടങ്ങളിലും അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നില്ലെന്നു പൊലീസ് ഉറപ്പാക്കണമെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇന്നു മുതൽ 30 വരെ തഹസീൽദാർമാരുടെയും ഇൻസിഡെന്റൽ കമാൻഡർമാരുടെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പൊതു ഇടങ്ങളിലും ചടങ്ങുകളിലും ആളുകൾ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ADVERTISEMENT

താലൂക്ക് തലത്തിൽ ഡപ്യൂട്ടി തഹസീൽദാർമാരുടെ നേതൃത്വത്തിലായിരിക്കും സ്ക്വാഡുകൾ. കൂടുതൽ ആളുകളില്ലെന്നത് ഉറപ്പാക്കാൻ സ്ക്വാഡുകൾ പൊതുഇടങ്ങളിലും മറ്റും പരിശോധനകൾ നടത്തണം. കോവിഡ് പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽപെട്ടാൽ നിയമാനുസൃത നടപടി സ്വീകരിക്കും. പരിശോധനാ റിപ്പോർട്ട് സ്ക്വാഡുകൾ 4 മണിക്കു മുൻപായി കലക്ടറേറ്റിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വിവിധ കാറ്റഗറി, നിയന്ത്രണം

പുതിയ സർക്കാർ ഉത്തരവു പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണമാണു കണക്കാക്കുന്നത്. വിവിധ കാറ്റഗറിയിലെ നിയന്ത്രണങ്ങൾ ഇവ.

എ കാറ്റഗറി
1. എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം.

ബി കാറ്റഗറി
1. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം.
2. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് എന്നിവയ്ക്ക് പരമാവധി 20 പേർ.

സി കാറ്റഗറി
1. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം.
2. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ.
3. സിനിമ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല
4. ബിരുദ ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം. റസിഡൻഷ്യൽ വിദ്യാഭ്യാസം ബയോബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ബാധകമല്ല.