പയ്യന്നൂർ ∙ അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കണമെന്ന ആവശ്യം ശക്തമായി. ചരിത്ര പ്രസിദ്ധമായ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലാണ് വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിൽ 2 സെന്റ് സ്ഥലം ഉള്ളത്. വീതി കുറഞ്ഞ സ്ഥലമായതിനാൽ കെട്ടിട ആക്ട് നിയമം അനുസരിച്ച് വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കണമെന്ന ആവശ്യം ശക്തമായി. ചരിത്ര പ്രസിദ്ധമായ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലാണ് വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിൽ  2 സെന്റ് സ്ഥലം ഉള്ളത്. വീതി കുറഞ്ഞ സ്ഥലമായതിനാൽ കെട്ടിട ആക്ട് നിയമം അനുസരിച്ച് വലിയ കെട്ടിടങ്ങൾ ഇവിടെ നിർമിക്കാനാകില്ല. അതുകൊണ്ടു തന്നെ ആധുനിക സംവിധാനത്തിലുള്ള ടോയ്‌ലെറ്റുകളും മുലയൂട്ടൽ കേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നാണ് ആവശ്യം. 

ഗാന്ധി സ്മൃതി മ്യൂസിയം, 3 കോടതികൾ, 15ലധികം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ, എക്സൈസ് ഓഫിസ്, താലൂക്ക് ഓഫിസ്, സബ് ട്രഷറി, വാട്ടർ അതോറിറ്റി ഓഫിസ്, പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ് തുടങ്ങിയ സർക്കാർ ഓഫിസുകളിൽ എത്തുന്നവരെക്കെല്ലാം പ്രാഥമിക കർമം നിർവഹിക്കാൻ സ്ഥലമില്ലാതെ ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിനെല്ലാം പരിഹാരമാകും വിധം മിനി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് കവാടം വരുന്ന രീതിയിൽ വിപുലമായ ടോയ്‌ലറ്റ് സമുച്ചയം നിർമിക്കാൻ നഗരസഭ തലത്തിൽ നടപടി ഉണ്ടാകണം. 

ADVERTISEMENT

സ്ഥലം നഗരസഭയ്ക്ക് വിട്ടു കിട്ടുന്നതിനുള്ള ശ്രമം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. പയ്യന്നൂരിന്റെ പൊതു താൽപര്യം മുൻ നിർത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും തയാറാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഈ സ്ഥലം ഉപയോഗിക്കാതെ കിടന്നാൽ കാടുകയറി ഇഴ ജന്തുക്കളുടെയും തെരുവ് നായകളുടെയും കേന്ദ്രമായി മാറും. അതേ സമയം സബ് കോടതിക്ക് മുന്നിലുള്ള വാട്ടർ ടാങ്ക് പൊളിച്ചു മാറ്റിയപ്പോൾ വാട്ടർ അതോറിറ്റിയുടെ കയ്യിലുണ്ടായിരുന്ന മുക്കാൽ സെന്റ് സ്ഥലം കോടതിക്ക് വിട്ടു നൽകിയിട്ടുണ്ട്.