പയ്യന്നൂർ ∙ കളിക്കൂട്ടുകാർ സ്കൂളിൽ പോയപ്പോൾ ഏകനായ ഉത്തർപ്രദേശുകാരനായ പ്രിതം കടന്നു ചെന്നത് വാടക വീട്ടുമുറ്റത്തുള്ള വെള്ളൂർ ആലിൻ കീഴിലെ ആയുർവേദ ക്ലിനിക്കിൽ. രോഗികളില്ലാത്ത സമയത്ത് അവൻ ക്ലിനിക്കിലെ പൂജ ഡോക്ടറുമായി ചങ്ങാത്തം കൂടി. ഒന്നര വർഷമായി തനിക്കൊപ്പം കളിച്ചു നടന്ന കളിക്കൂട്ടുകാരെ കാണാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ കളിക്കൂട്ടുകാർ സ്കൂളിൽ പോയപ്പോൾ ഏകനായ ഉത്തർപ്രദേശുകാരനായ പ്രിതം കടന്നു ചെന്നത് വാടക വീട്ടുമുറ്റത്തുള്ള വെള്ളൂർ ആലിൻ കീഴിലെ ആയുർവേദ ക്ലിനിക്കിൽ. രോഗികളില്ലാത്ത സമയത്ത് അവൻ ക്ലിനിക്കിലെ പൂജ ഡോക്ടറുമായി ചങ്ങാത്തം കൂടി. ഒന്നര വർഷമായി തനിക്കൊപ്പം കളിച്ചു നടന്ന കളിക്കൂട്ടുകാരെ കാണാത്ത പരാതിയാണ് അവൻ ഡോക്ടറോട് പറഞ്ഞത്. അവർ സ്കൂളിൽ പോയെന്നു പറഞ്ഞപ്പോൾ അതെവിടെയെന്ന ചോദ്യമായി. ഡോക്ടർ അവനെ വിളിച്ചിരുത്തി അക്ഷരങ്ങൾ പറഞ്ഞു കൊടുത്തു.

പറയാൻ പഠിച്ചതോടെ എഴുതിക്കാൻ തുടങ്ങി. മലയാള അക്ഷരങ്ങൾ എളുപ്പത്തിൽ വടിവൊത്ത അക്ഷരത്തോടെ എഴുതാൻ തുടങ്ങിയതോടെ ഡോക്ടർ അവനെ സ്കൂളിലെത്തിക്കാൻ ശ്രമം തുടങ്ങി. അത് സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവർത്തകരെ ഏൽപിച്ചതോടെ ഇന്നലെ മുതൽ അവൻ വെള്ളൂർ ചന്തൻ മെമ്മോറിയൽ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസിലെ വിദ്യാർഥിയായി.

ADVERTISEMENT

ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ സി.വി.രഹിനേജ്, മേഖലാ സെക്രട്ടറി എൻ.നിതിൻ എന്നിവർക്കൊപ്പം സ്കൂളിൽ എത്തിയ വിദ്യാർഥിയെ പ്രധാന അധ്യാപകൻ വിനോദിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നു സ്വീകരിച്ചു. പ്രിതം സ്കൂളിലേക്ക് വരുന്നത് സഹപാഠികൾ പ്രവേശനോത്സവം പോലെ ആഘോഷിച്ചു. വെള്ളൂർ ആലിൻ കീഴിലെ തട്ടുകടയിൽ ജോലി ചെയ്യുന്ന ദേവേന്ദ്ര കുമാർ–മീരാദേവി ദമ്പതികളുടെ മകനാണു പ്രിതം.