കണ്ണൂർ ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്നു മുതൽ സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വീടുകളിലും പതാക ഉയർത്തും. ഇതാദ്യമായാണ് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്നു മുതൽ സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നി വിടങ്ങളിലും വീടുകളിലും പതാക ഉയർത്തും. ഇതാദ്യമായാണ് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ദേശീയ പതാക ഉയർത്തുന്നത്.

ഇന്നു മുതൽ 15 വരെയാണ് ഹർ ഘർ തിരംഗിന്റെ ഭാഗമായി പതാക ഉയർത്തുക. വീടുകളിൽ ഇന്നു രാവിലെ ഉയർത്തുന്ന പതാക ദിവസവും രാത്രി താഴ്ത്തേണ്ടതില്ല. 15ന് പൊലീസ് പരേഡ് മൈതാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ സായുധ സേനകളുടേതടക്കം 26 പ്ലറ്റൂണുകൾ അണിനിരക്കും. മന്ത്രി എം.വി.ഗോവിന്ദൻ പരേഡിൽ അഭിവാദ്യം സ്വീകരിക്കും.

ADVERTISEMENT

പയ്യന്നൂരിലും തലശ്ശേരിയിലും പ്രത്യേക സ്വാതന്ത്ര്യ ദിന പരിപാടികളും പതാക ഉയർത്തലും സംഘടിപ്പിക്കും. സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരങ്ങൾ ഒരുക്കും. ഏറ്റവും നന്നായി അലങ്കരിച്ച ഓഫിസിന് സമ്മാനം നൽകുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

സെൽഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം

ADVERTISEMENT

ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയ പതാകയ്‌ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്‌സൈറ്റ് പുറത്തിറക്കി. www.harghartiranga.com എന്ന വെബ്‌സൈറ്റ് വഴി സെൽഫി അപ്‌ലോഡ് ചെയ്യാം.

നേവൽ അക്കാദമി ബാൻഡ്: സംഗീത പരിപാടി ഇന്ന്

ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം സംഗീത സാന്ദ്രമാക്കാൻ ഏഴിമല നേവൽ അക്കാദമി ബാൻഡ് സംഘം ഒരുങ്ങി. ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ ഇന്നു വൈകിട്ട് 3 മുതൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണു പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കും പങ്കെടുക്കാം. രാജ്യാന്തര തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘം ഒരു മണിക്കൂർ നേരം കാണികളെ ആവേശത്തിലാക്കും.

മാസ്റ്റർ ചീഫ് പെറ്റി ഓഫിസർ എസ്.ജാനകിരാമന്റെ നേതൃത്വത്തി ലുള്ള 28 പേരുടെ സംഘമാണ് വാദ്യസംഗീത പരിപാടി അവതരിപ്പി ക്കുന്നത്. 17 തരം സംഗീതോപകരണങ്ങൾ ചടങ്ങിനെ പ്രൗഢഗം ഭീരമാക്കും. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയാണ് അവതരിപ്പിക്കുക.