കണ്ണൂർ∙പഠന വിടവുകൾ പരിഹരിക്കാൻ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന പഠന പോഷണ പദ്ധതി (ഇല–എൻഹാസിങ് ലേണിങ് ആമ്പിയൻസ്) യുടെ പരിശീലനം ജില്ലയിൽ ആരംഭിച്ചു. ദേശീയ പഠന നേട്ട സർവേയുടെയും കോവിഡിനു ശേഷം കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുമാണ് എൻഹാസിങ് ലേണിങ് ആമ്പിയൻസ് നടപ്പാക്കുന്നത്. 4, 7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙പഠന വിടവുകൾ പരിഹരിക്കാൻ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന പഠന പോഷണ പദ്ധതി (ഇല–എൻഹാസിങ് ലേണിങ് ആമ്പിയൻസ്) യുടെ പരിശീലനം ജില്ലയിൽ ആരംഭിച്ചു. ദേശീയ പഠന നേട്ട സർവേയുടെയും കോവിഡിനു ശേഷം  കുട്ടികൾ നേരിടുന്ന  പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുമാണ് എൻഹാസിങ് ലേണിങ് ആമ്പിയൻസ് നടപ്പാക്കുന്നത്. 4, 7 ക്ലാസുകളിലെ മലയാളം, ഇംഗ്ലിഷ്, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രവർത്തന പാക്കേജാണ് വിദ്യാലയങ്ങളിൽ നടപ്പാക്കുക. 

നേതൃത്വം ബിആർ‌സിക്ക് 

ADVERTISEMENT

ബിആർസികളുടെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പാക്കേജ് പരിചയപ്പെടുത്തുക. വിദ്യാലയങ്ങൾ അവരുടെ ആവശ്യകതയ്ക്ക് അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കും. പഠന പ്രവർത്തനത്തിൽ ഉൾച്ചേർന്നാണ് പദ്ധതി നടപ്പാക്കുക. കൃത്യമായ ഇടവേളകളിൽ വിദ്യാഭ്യാസ ഓഫിസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ക്ലസ്റ്റർ കോഓർഡിനേറ്റർമാർ ആവശ്യമായ പിന്തുണ നൽകും. ജനുവരി അവസാനത്തോടെ സമാപിക്കുന്ന രീതിയിലാണ് പദ്ധതി. പ്രവർത്തന പുരോഗതി പൊതു സമൂഹമായി പങ്കു വയ്ക്കുന്ന ജനകീയ മികവുത്സവവും തുടർന്ന് നടക്കും. 

രാജേഷ് കടന്നപ്പള്ളി, ജില്ലാ പ്രോഗ്രാം ഓഫിസർ, എസ്എസ്കെ: സമഗ്ര ശിക്ഷാ കേരളം വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന പരിപോഷണപദ്ധതി പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തും. വിദ്യാർഥികൾക്ക് മികവിലേക്കുള്ള യാത്രയിൽ നാഴികക്കല്ലാവും പദ്ധതി. 

ADVERTISEMENT

പ്രവർത്തന പാക്കേജ്

അടിസ്ഥാന ശേഷി ഉറയ്ക്കാത്ത കുട്ടികൾക്ക് പ്രസ്തുത വിഷയങ്ങളിൽ ആസ്വാദ്യകരമായ പഠന അനുഭവങ്ങൾ നൽ‌കുന്നതാണ് പ്രവർത്തന പാക്കേജ്. കുട്ടികളെ വിദ്യാലയങ്ങൾക്കു പുറത്തേക്ക് കൊണ്ടു വന്ന് അനുഭാവാത്മക പഠനം ഉറപ്പാക്കും. മലയാളത്തിനും ഇംഗ്ലിഷിനും വായനാ നൈപുണ്യം വികസിപ്പിക്കും. ഗണിതത്തിനു പ്രായോഗിക പഠനം സാധ്യമാക്കും. ശാസ്ത്രവും സാമൂഹിക ശാസ്ത്രവും വിഷയങ്ങളിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കു പ്രാധാന്യം നൽകി കുട്ടികളുടെ ശാസ്ത്ര അഭിരുചിയും സാമൂഹിക വീക്ഷണവും വളർ‌ത്തിയെടുക്കും.