വെണ്ടേക്കുംചാൽ∙ രാത്രിയിൽ വീടിന് സമീപം പുലിയെ കണ്ടതായി യുവതിയുടെ വോയ്സ് മെസേജ്. വനം വകുപ്പും നാട്ടുകാരും തിരച്ചിൽ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് പുലിയെ കണ്ടതായി ടോണി എന്നൊരാൾക്ക് ഒരു യുവതി ഭയപ്പാടോടെ വോയ്സ് മെസേജ് അയച്ചത്. രത്രിയിൽ തോട്ടത്തിൽ റബർ വെട്ടാൻ പോയ സമീപവാസികളോട് വേഗം വീട്ടിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെണ്ടേക്കുംചാൽ∙ രാത്രിയിൽ വീടിന് സമീപം പുലിയെ കണ്ടതായി യുവതിയുടെ വോയ്സ് മെസേജ്. വനം വകുപ്പും നാട്ടുകാരും തിരച്ചിൽ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് പുലിയെ കണ്ടതായി ടോണി എന്നൊരാൾക്ക് ഒരു യുവതി ഭയപ്പാടോടെ വോയ്സ് മെസേജ് അയച്ചത്. രത്രിയിൽ തോട്ടത്തിൽ റബർ വെട്ടാൻ പോയ സമീപവാസികളോട് വേഗം വീട്ടിലേക്ക് മടങ്ങി പോകണം എന്ന് നിലവിളിയോടെ ആവശ്യപ്പെടുന്ന വോയ്സ് മെസേജാണ് ഷെയർ ചെയ്യപ്പെട്ടത്. സമീപത്ത് തന്നെ മാമച്ചൻ എന്നയാളുടെ കൃഷിയിടത്തിൽ പുലിയെ കണ്ടതായി മറ്റൊരു മെസേജും ഷെയർ ചെയ്യപ്പെട്ടു.

ഇതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. കഴിഞ്ഞ ആഴ്ചയും സമീപ പ്രദേശമായ കേളകം പഞ്ചായത്തിലെ മീശക്കവലയിൽ ടാപ്പിങ് നടത്തിയിരുന്നവർ പുലിയെ കണ്ട് ഓടി രക്ഷപെട്ട സംഭവം ഉണ്ടായിരുന്നു. എന്നാൽ വനം വകുപ്പ് നടത്തിയ തിരച്ചിലിൽ പുലിയെ കണ്ടെത്തിയില്ല. ഇന്നലെ രാത്രിയാണ് വീണ്ടും പുലിയെ കണ്ടതായുളള സന്ദേശം വാട്സാപ്പിലൂടെ പെട്ടെന്ന് പ്രചരിച്ചത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് ടാപ്പിങ്ങിന് പോയവർ വീടുകളിലേക്ക് തിരികെ പോയി.

ADVERTISEMENT

എന്നാൽ വഴി യാത്രക്കാർ പലരും വിവരം അറിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ആഴ്ചയായി പുലിയും കടുവയും എല്ലാം കേളകം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളതായി നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ വനം വകുപ്പ് പരിശോധന നടത്തിയ ശേഷം ഒന്നും കണ്ടെത്താനായില്ല എന്ന മറുപടി നൽകി പോകുന്ന പതിവാണുള്ളത്. എന്നാൽ നാട്ടുകാർ കടുത്ത രോഷത്തിലാണ്. ജനവാസ കേന്ദ്രങ്ങളിൽ ഇതുവരെ കാണാത്ത വന്യമൃഗങ്ങൾ എല്ലാം എങ്ങനെ എത്തുന്നു എന്ന ചോദ്യവും ഇന്നലെ ഉയർന്നു.