കൊട്ടിയൂർ ∙ ഒടുവിൽ വനം വകുപ്പു സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. ഒന്നല്ല, രണ്ട് പുലികളുടെ. എന്നാൽ, ഒരു പുലി മാത്രമേ പ്രദേശത്തുള്ളൂ എന്നാണു വനം വകുപ്പിന്റെ നിലപാട്. 2 പുലികളുണ്ട് എന്നത് വനവകുപ്പ് സ്ഥിരീകരിക്കുന്നില്ല. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ അതിർത്തിയിലെ ഇക്കോ ടൂറിസം മേഖലയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടിയൂർ ∙ ഒടുവിൽ വനം വകുപ്പു സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. ഒന്നല്ല, രണ്ട് പുലികളുടെ. എന്നാൽ, ഒരു പുലി മാത്രമേ പ്രദേശത്തുള്ളൂ എന്നാണു വനം വകുപ്പിന്റെ നിലപാട്. 2 പുലികളുണ്ട് എന്നത് വനവകുപ്പ് സ്ഥിരീകരിക്കുന്നില്ല. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ അതിർത്തിയിലെ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിയിലെ കാടിനുള്ളിൽ വകുപ്പു സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്.

ക്യാമറയിൽ പതിഞ്ഞ പുലികളുടെ ദൃശ്യം.

Also read:  സമയ പരിധിയില്ലാത്ത ജോലി, മുളവടിക്ക് പോലും അലവൻസില്ല!; ‘ശക്തിവേലുണ്ടായിരുന്നപ്പോൾ കാട്ടാന വന്നാലും ഒരു ധൈര്യമുണ്ടായിരുന്നു'

ADVERTISEMENT

വ്യാഴാഴ്ച രാത്രി നടാങ്കണ്ടത്തിൽ ഉലഹന്നാന്റെ പുരയിടത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ വന്യമൃഗം കൊന്ന്, ഭാഗികമായി ഭക്ഷിച്ചിരുന്നു. തുടർന്നാണു ക്യാമറ സ്ഥാപിച്ചത്. എന്തിനെയോ ഭക്ഷിക്കുന്ന പുലിയുടെ സമീപത്തു കൂടി മറ്റൊരു പുലി വരുന്നതും പോകുന്നതുമായ ക്ലോസപ് ദൃശ്യങ്ങളാണ് പുറത്തു വന്നത്. പുലി മുരളുന്ന ശബ്ദവും ലഭിച്ചിട്ടുണ്ട്. 

കൂടുതൽ പുലികളോ?

ADVERTISEMENT

ഒന്നിൽ കൂടുതൽ പുലികളും കടുവയുമുണ്ടാകാമെന്നാണ് നേരത്തേതന്നെ നാട്ടുകാർ പറഞ്ഞിരുന്നത്. പശുക്കിടാവിനെ പുലി പിടിക്കുന്നതിനു 3 ദിവസം മുൻപ് പാലുകാച്ചിയുടെ സമീപത്തുള്ള കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടിരുന്നു. ഒരാഴ്ച മുൻപ് സമീപത്തെ മീശക്കവലയിൽ പുലിയെ കണ്ട് റബർ ടാപ്പിങ് നടത്തിയിരുന്ന കർഷകർ ഓടിരക്ഷപ്പെട്ടിരുന്നു.

അപ്പോഴെല്ലാം ഈ പ്രദേശങ്ങളിൽ പുലിയില്ലെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. കഴിഞ്ഞ ദിവസം സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ലെന്ന വനം വകുപ്പിന്റെ വിശദീകരണം പഞ്ചായത്തുമായുള്ള തർക്കത്തിനു കാരണമായിരുന്നു. ക്യാമറയിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത നിലപാടുമായി പഞ്ചായത്ത് വീണ്ടും രംഗത്തു വന്നു.