പയ്യന്നൂർ ∙ കോറോം മുച്ചിലോട്ട് കാവിൽ ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ 3 ദിവസങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടി അരങ്ങുണർത്തിയ ക്ഷേത്ര മതിൽക്കകത്തെ കന്നിമൂലയിൽ കൈലാസ കല്ലിന് സമീപം ഉച്ചയ്ക്ക് 2 മണിക്ക് തിരുമുടി നിവരും. ഇന്നലെ വൈകിട്ട് മംഗല കുഞ്ഞുങ്ങളോടു കൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ കോറോം മുച്ചിലോട്ട് കാവിൽ ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ 3 ദിവസങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടി അരങ്ങുണർത്തിയ ക്ഷേത്ര മതിൽക്കകത്തെ കന്നിമൂലയിൽ കൈലാസ കല്ലിന് സമീപം ഉച്ചയ്ക്ക് 2 മണിക്ക് തിരുമുടി നിവരും.

ഇന്നലെ വൈകിട്ട് മംഗല കുഞ്ഞുങ്ങളോടു കൂടിയ ഉച്ചത്തോറ്റത്തിനു ശേഷം വെള്ളാട്ടങ്ങളും തോറ്റങ്ങളും മൂവർ തോറ്റങ്ങളും അരങ്ങിലെത്തി. തുടർന്ന് അടുക്കളയിൽ എഴുന്നള്ളത്ത് നടന്നു.പുലിയൂർ കണ്ണനും തൽസ്വരൂപം ദൈവവും കൈക്കോളൻ ദൈവവും അരങ്ങിലെത്തി അരങ്ങൊഴിഞ്ഞ ശേഷം ഗണപതി തോറ്റം നടന്നു.

ADVERTISEMENT

തുടർന്ന് കൊടിയില തോറ്റവും കഴിഞ്ഞതോടെ മേലേരി ഒരുക്കി. നരമ്പിൽ ഭഗവതിയും അരങ്ങിലെത്തി. രാവിലെ സഖിമാരായ കണ്ണങ്ങാട്ട് ഭഗവതിയും പുലിയൂർ കാളിയും അരങ്ങിലെത്തും. അരങ്ങ് നിറഞ്ഞാടി കണ്ണങ്ങാട്ട് ഭഗവതി അരങ്ങൊഴിഞ്ഞ ശേഷം പുലിയൂർ കാളി കൈലാസ കല്ലിന് സമീപമെത്തി മുച്ചിലോട്ട് ഭഗവതി മുഖാമുഖം കണ്ട് അരങ്ങൊഴിയുന്നതോടെ മുച്ചിലോട്ട് ഭഗവതിയെ സ്വീകരിക്കാൻ അന്തിത്തിരിയനും പ്രതിപുരുഷനും കാരണവന്മാരും ആചാര സ്ഥാനികരും വാല്യക്കാരും കൈലാസ കല്ലിന് സമീപമെത്തി മുച്ചിലോട്ട് ഭഗവതിയെ വരവേൽക്കും.