മുഖ്യമന്ത്രിയുടെ ഉറപ്പും യാഥാർഥ്യമായില്ല ഇരിട്ടി∙ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നു സമരം അവസാനിപ്പിച്ച് 3 ആഴ്ച കഴിയുമ്പോഴും ശമ്പളം ലഭിക്കാതെ ആറളം ഫാം ജീവനക്കാരും തൊഴിലാളികളും. ശമ്പളം ലഭിക്കാത്ത ഇവരുടെ ജീവിതം എട്ടാം മാസത്തിലേക്കു കടന്നിരിക്കുകയാണ്. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രിയുടെ ഉറപ്പും യാഥാർഥ്യമായില്ല

ഇരിട്ടി∙ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നു സമരം അവസാനിപ്പിച്ച് 3 ആഴ്ച കഴിയുമ്പോഴും ശമ്പളം ലഭിക്കാതെ ആറളം ഫാം ജീവനക്കാരും തൊഴിലാളികളും. ശമ്പളം ലഭിക്കാത്ത ഇവരുടെ ജീവിതം എട്ടാം മാസത്തിലേക്കു കടന്നിരിക്കുകയാണ്. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ സമരം, ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതിനെ തുടർന്നു കഴിഞ്ഞ 23 നാണു അവസാനിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ട്രേഡ് യൂണിയൻ നേതാക്കളായ കെ.ടി.ജോസ്, ഇ.എസ്.സത്യൻ, കെ.കെ.ജനാർദനൻ, ആന്റണി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാണു ചർച്ച നടത്തിയത്.

ADVERTISEMENT

തിരുവനന്തപുരത്തു ഒരു ചർച്ച കൂടി നടത്തുകയും വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്നു ശമ്പളം നൽകാനുള്ളതിന്റെ റിപ്പോർട്ട് തേടുകയും ചെയ്തതല്ലാതെ ഇതുവരെ ഒരു പൈസ പോലും ആരുടെയും അക്കൗണ്ടിൽ എത്തിയിട്ടില്ല. ശമ്പളം ലഭിക്കാതായതോടെ ദയനീയമാണു ഇവരുടെ ജീവിതം. സ്കൂൾ തുറന്ന സമയത്തു കുട്ടികൾക്കു പഠനോപകരണങ്ങൾ വാങ്ങാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു പലരും.  തൊഴിലാളികളും ജീവനക്കാരുമായി ഇവിടെയുള്ള 380 പേരിൽ 274 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. കച്ചവടക്കാർ കടം തരുന്നതു നിർത്തിയതായും റേഷൻ ലഭിക്കുന്നതു കൊണ്ട് മാത്രമാണ് ഇടയ്ക്ക് അടുപ്പ് പുകയുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.