കണ്ണൂർ ∙ സമ്പൂർണ വൈദ്യുതീകരണ ജില്ലയെന്ന നേട്ടമുള്ള കണ്ണൂർ ജില്ലയിൽ ദ്യുതി പദ്ധതി ആരംഭിച്ച് ഇതിനകം സ്ഥാപിച്ചത് 255 വിതരണ ട്രാൻസ്ഫോമറുകൾ. ദ്യുതി പദ്ധതി ഊർജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത വിതരണ മേഖലയെ ശക്തിപ്പെടുത്താനും നവീകരിക്കാനുമുള്ള പദ്ധതിയാണു ദ്യുതി.ഈ പദ്ധതി പ്രകാരം പഴകിയ പോസ്റ്റുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സമ്പൂർണ വൈദ്യുതീകരണ ജില്ലയെന്ന നേട്ടമുള്ള കണ്ണൂർ ജില്ലയിൽ ദ്യുതി പദ്ധതി ആരംഭിച്ച് ഇതിനകം സ്ഥാപിച്ചത് 255 വിതരണ ട്രാൻസ്ഫോമറുകൾ. 

ദ്യുതി പദ്ധതി
ഊർജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത വിതരണ മേഖലയെ ശക്തിപ്പെടുത്താനും നവീകരിക്കാനുമുള്ള പദ്ധതിയാണു ദ്യുതി. ഈ പദ്ധതി പ്രകാരം പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുക, എരിയൽ ബെഞ്ച്ഡ് കേബിൾ സംവിധാനം വഴി വൈദ്യുതിമുടക്കം കുറച്ചു കൊണ്ടുവരിക, നഗര പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചു വൈദ്യുതി വിതരണം ആധുനികവത്കരിക്കുക, ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ എന്ന നവീന സംവിധാനം വഴി വൈദ്യുതലൈനിൽ ഉണ്ടാകുന്ന തടസ്സം തൽസമയം ഉദ്യോഗസ്ഥരെ അറിയിക്കുക എന്നിവ സാധിക്കും. 

ADVERTISEMENT

പദ്ധതി 2 ഘട്ടമായി
2022 മുതൽ 2026 വരെയുള്ള 4 വർഷമാണു ദ്യുതി രണ്ടാം ഘട്ട പദ്ധതിയുടെ കാലയളവ്. ഈ പദ്ധതി പ്രകാരം ഇതുവരെ 26.5 കിലോമീറ്റർ പുതിയ 11 കെവി ലൈൻ വലിക്കുക, 26.5 കിലോമീറ്റർ 11 കെവി ലൈൻ മാറ്റി സ്ഥാപിക്കുക, 94 വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുക, 94.46 കിലോമീറ്റർ പുതിയ എൽടി ലൈൻ വലിക്കുക, 223.42 കിലോമീറ്റർ എൽടി ലൈൻ മാറ്റി സ്ഥാപിക്കുക എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു. 

2018-2022 വരെയുള്ള ആദ്യഘട്ടത്തിൽ 162.28 കിലോമീറ്റർ 11 കെവി കണ്ടക്ടർ മാറ്റുക, 131.18 കിലോമീറ്റർ 11 കെവി പുതിയ ലൈൻ വലിക്കുക, 161 വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുക, 1891.1 കിലോമീറ്റർ എൽടി ലൈൻ മാറ്റുക, 139.27 കിലോമീറ്റർ പുതിയ എൽടി ലൈൻ വലിക്കുക എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു.

ADVERTISEMENT

സമ്പൂർണ വൈദ്യുതീകരണ നേട്ടം
ജില്ലയിലെ സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 270 കിലോമീറ്റർ സിംഗിൾ ഫെസ് ലൈൻ പുതുതായി വലിച്ച് 11,223 വീടുകൾക്ക് ഈ പദ്ധതിയിലൂടെ വൈദ്യുതി കണക്‌ഷൻ നൽകിയിട്ടുണ്ട്. ഇതിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 5908 കുടുംബാംഗങ്ങളും കുടുംബങ്ങളും 726 പട്ടികജാതി കുടുംബങ്ങളും 188 പട്ടിക വർഗ കുടുംബങ്ങളും ഉൾപ്പെടുന്നു. 

വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 13.66 കോടി രൂപ ചെലവായി. നിയമസഭ സാമാജികർ, കണ്ണൂർ കോർപറേഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത്, മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ടിൽനിന്ന് 5.3 കോടി രൂപ കൂടാതെ കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ യോജന ഫണ്ടും കെഎസ്ഇബി ലിമിറ്റഡിന്റെ തനതു ഫണ്ടിൽ നിന്ന് 11 കോടി രൂപയും ഉപയോഗിച്ചാണു വൈദ്യുതീകരണ പ്രവർത്തനം പൂർത്തീകരിച്ചത്.