പയ്യന്നൂർ∙ടൗണിലെ സൂപ്പർ മാർക്കറ്റിൽ രണ്ട് വർഷത്തിനുള്ളിൽ 4 കവർച്ച. 4 തവണയും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത് ഒരേ രൂപസാദൃശ്യമുള്ളയാൾ. കവർച്ച രീതിക്കും സാമ്യമുണ്ട്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ടൗണിലെ സ്കൈപ്പർ സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടക്കുന്നത്. കൊണ്ടു പോയ സാധനങ്ങൾക്ക് കൃത്യമായ കണക്ക് തയാറാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ∙ടൗണിലെ സൂപ്പർ മാർക്കറ്റിൽ രണ്ട് വർഷത്തിനുള്ളിൽ 4 കവർച്ച. 4 തവണയും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത് ഒരേ രൂപസാദൃശ്യമുള്ളയാൾ. കവർച്ച രീതിക്കും സാമ്യമുണ്ട്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ടൗണിലെ സ്കൈപ്പർ സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടക്കുന്നത്. കൊണ്ടു പോയ സാധനങ്ങൾക്ക് കൃത്യമായ കണക്ക് തയാറാക്കാൻ അവയെല്ലാം സിസിടിവി ക്യാമറയിൽ പതിയും വിധം കള്ളൻ കാണിക്കുന്നുണ്ട്. ആദ്യ കവർച്ച നടന്നത് 2022 ഫെബ്രുവരി 20നാണ്. 

50,000 രൂപയും സാധനങ്ങളും കൊണ്ടുപോയി. 2022 ഓഗസ്റ്റ് 10നാണ് രണ്ടാമത്തെ കവർച്ച. 3 ലക്ഷം രൂപയും സാധനങ്ങളും കൊണ്ടു പോയി. 2023 ഏപ്രിൽ 4നാണ് മൂന്നാമത്തെ കവർച്ച. കുറെ നാണയങ്ങളും സാധനങ്ങളും കൊണ്ടു പോയി. ബുധനാഴ്ച രാത്രിയിലാണ് നാലാമത്തെ കവർച്ച. 25,000 രൂപയും ചാരിറ്റി ഭണ്ഡാരങ്ങൾ പൊളിച്ച് അതിലെ പണവും 12,000 രൂപയുടെ സാധനങ്ങളും കൊണ്ടു പോയി. 

ADVERTISEMENT

 ആദ്യ 3 തവണയും ചുമരുകളിലെ വെന്റിലേറ്റർ പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. അതോടെ ഉടമ വെന്റിലേറ്ററുകൾ എല്ലാം എടുത്ത് മാറ്റി. അതുകൊണ്ട് ഇത്തവണ കയറിയത് മേൽക്കൂര പൊളിച്ച് സീലിങ് അടർത്തിയാണ് കയറിയത്.അകത്ത് കയറി 4 തവണയും ഒരു മണിക്കൂറിലധികം കള്ളൻ ചെലവഴിച്ചു. ഐസ് ക്രീമും കോളകളുമൊക്കെ ആവശ്യത്തിന് കുടിച്ച് ബദാം, അണ്ടിപ്പരിപ്പ്, വില കൂടിയ ബിസ്കറ്റുകൾ എന്നിവയെല്ലാം ആവശ്യത്തിന് കഴിച്ചു. അകത്ത് മുഴുവൻ ചുറ്റിക്കറങ്ങി. 4 തവണയും ഇതിന് മാറ്റമുണ്ടായിട്ടില്ല.

ആദ്യം മേശ വലിപ്പിലും മറ്റുമുള്ള പണം എടുത്ത് പോക്കറ്റിലിടുന്നു. അതിന് ശേഷം ചാക്കുമെടുത്ത് സാധനങ്ങൾ ശേഖരിക്കുന്നു. വിലപിടിപ്പുള്ള സാധനങ്ങളാണ് എടുക്കുന്നത്. ഒരു ചാക്ക് നിറയെ സാധനം. പതിനായിരത്തിലധികം രൂപ വിലയുള്ള സാധനങ്ങൾ നിറയ്ക്കും. ആദ്യ തവണ ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടു പോയി. അവസാനം കൊണ്ടു പോയത് ബദാം, അണ്ടിപ്പരിപ്പ്, സ്പ്രേയും ഷാംപുവുമൊക്കെയാണ്.

ADVERTISEMENT

നിരീക്ഷണ ക്യാമറയിൽ തന്റെ ദൃശ്യം കൃത്യമായി പതിപ്പിച്ചിട്ടാണ് കള്ളൻ പോകുന്നത്. ആദ്യ തവണ വന്നപ്പോൾ ദേഹം പുതപ്പ് കൊണ്ട് മൂടിയിരുന്നു. എങ്കിലും മുഖം വ്യക്തമായി പതിഞ്ഞിരുന്നു. എന്നാൽ പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല. ഇത്തവണ കള്ളൻ താടിയും മുടിയും കൂടുതൽ വളർത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ 4 തവണ പതിഞ്ഞ ഫോട്ടോയുടെ രൂപസാദൃശ്യത്തിൽ മാറ്റമില്ല.

സിസിടിവിയിൽ പതിഞ്ഞ ചിത്രം മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നല്ലാതെ കള്ളനെ പിടിക്കാൻ പൊലീസ് വലിയ താൽപര്യം കാട്ടുന്നില്ലെന്ന ആക്ഷേപം ഉണ്ട്. ആദ്യം നടന്ന കവർച്ചയിൽ പൊലീസ് എഫ്ഐആർ ഇട്ടിരുന്നു. രണ്ടും മൂന്നും തവണ കവർച്ചയിൽ പരാതി വാങ്ങി റജിസ്റ്റർ ചെയ്യുക മാത്രമാണുണ്ടായത്.

ADVERTISEMENT

ആദ്യ കേസ് പ്രതിയെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചതായി പരാതിക്കാരനെ പൊലീസ് അറിയിച്ചിരുന്നു. ഫലത്തിൽ 3 കേസുകളും ഇല്ലാതായി. ബുധനാഴ്ച നടന്ന കവർച്ചയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.ആദ്യ തവണ സ്ഥാപനത്തിലുണ്ടായിരുന്ന റേഡിയോ കള്ളൻ കൊണ്ടു പോയി. പിന്നീട് റേഡിയോ വാങ്ങിവച്ചിരുന്നില്ലഒരു മാസം മുൻപാണ് പുതിയ റേഡിയോ വാങ്ങി വച്ചത്. ബുധനാഴ്ച ഈ റേഡിയോയും കള്ളൻ കൊണ്ടുപോയി.