തൃക്കരിപ്പൂർ∙ കോവിഡ് 19 സമ്പർക്ക വ്യാപനഭീതിയിൽ ഒരാഴ്ച അടച്ചിട്ട തൃക്കരിപ്പൂർ ടൗൺ ഇന്നലെ നിയന്ത്രണങ്ങളോടെ തുറന്നപ്പോൾ നിർദേശവും നിയന്ത്രണവും പാലിക്കാതെ തിക്കും തിരക്കുമായി ജനങ്ങൾ ടൗണിലിറങ്ങിയെന്നു പരാതി.രാവിലെ 9 മുതൽ വൈകിട്ട് 4 വരെ അത്യാവശ്യ കടകൾ കർശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിപ്പിക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ∙ കോവിഡ് 19 സമ്പർക്ക വ്യാപനഭീതിയിൽ ഒരാഴ്ച അടച്ചിട്ട തൃക്കരിപ്പൂർ ടൗൺ ഇന്നലെ നിയന്ത്രണങ്ങളോടെ തുറന്നപ്പോൾ നിർദേശവും നിയന്ത്രണവും പാലിക്കാതെ തിക്കും തിരക്കുമായി ജനങ്ങൾ ടൗണിലിറങ്ങിയെന്നു പരാതി.രാവിലെ 9 മുതൽ വൈകിട്ട് 4 വരെ അത്യാവശ്യ കടകൾ കർശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗം അനുമതി നൽകിയത്. 

എന്നാൽ ഒരു നിയന്ത്രണവുമില്ലാത്ത തിരക്കായിരുന്നു.  നിയന്ത്രണം നടപ്പാക്കേണ്ടവർ അതിനു തുനിഞ്ഞില്ലെന്നും പരാതിയുണ്ട്. ഏതാനും ദിവസങ്ങൾക്കകം സമ്പർക്കത്തിലൂടെ നൂറിലേറെ പേർക്ക് ഇവിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഒരാഴ്ച അടച്ചിട്ടത്. പോസിറ്റീവാകുന്നവരുടെ എണ്ണം ഇപ്പോഴും ഉയരുകയാണ്.

ADVERTISEMENT

നിശ്ചിത സമയം കണക്കാക്കി തുറക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ ഇത് എല്ലാ വിഭാഗം കടകൾക്കും ബാധകമാക്കണമെന്നും ഒരു വിഭാഗം കടകൾ മാത്രം ആഴ്ചകളോളം അടച്ചിടുന്നത് നീതിയല്ലെന്നും വ്യാപാരികൾ പറഞ്ഞു. സമ്പർക്ക വ്യാപനം മൂലം രണ്ടാഴ്ച അടച്ചിട്ട പടന്ന പഞ്ചായത്തിലെ ബാർബർ ഷാപ്പുകൾ ഇന്നലെ മുതൽ തുറന്നു. ജാഗ്രതാ സമിതിയുടെ തീരുമാന പ്രകാരമാണിത്. രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെ തുറക്കുന്നതിനാണ് അനുമതി. കർശന നിയന്ത്രണം പാലിക്കണമെന്നു നിർദേശം നൽകി.