ബേക്കൽ ∙ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ കർണാടക സ്വദേശി അറസ്റ്റിലായി. നാഗൂർ ബഗൽ കോട്ട് സ്വദേശി ഉമേശ ഗൗഡ നരസപ്പൂറിനെ (37) ആണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിഷുവിന്റെ പിറ്റേന്ന് രാവിലെയാണ് കോട്ടിക്കുളം പള്ളിക്കു മുൻവശത്തെ കടവരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കൽ ∙ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ കർണാടക സ്വദേശി അറസ്റ്റിലായി. നാഗൂർ ബഗൽ കോട്ട് സ്വദേശി ഉമേശ ഗൗഡ നരസപ്പൂറിനെ (37) ആണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിഷുവിന്റെ പിറ്റേന്ന് രാവിലെയാണ് കോട്ടിക്കുളം പള്ളിക്കു മുൻവശത്തെ കടവരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഉമേശയാണ് കൊലപ്പെടുത്തിയതെന്നു തെളിഞ്ഞത്. എന്നാൽ മരിച്ചയാളിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമല്ല. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റുമോർട്ടം ചെയ്തു.

കൊല്ലപ്പെട്ടയാൾ പാലക്കുന്നിലും പരിസര പ്രദേശങ്ങളിലുമായി കൂലി ജോലി ചെയ്യുന്നയാളാണ്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലുമാണ് രാത്രിയിൽ കഴിഞ്ഞിരുന്നത്. പിടിയിലായ ഉമേശയ്ക്കു കൊലപ്പെട്ടയാളുമായി പരിചയമുണ്ടെന്നും വിഷുവിനു രാത്രി ഇവർ ഒരുമിച്ച് മദ്യപിക്കുകയും തുക പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT

അടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഉമേശയും നാഗൂരിൽ നിന്നു ജോലിക്കെത്തിയ ആളാണു. പകൽ മറ്റിടങ്ങളിൽ ജോലി ചെയ്ത ശേഷം രാത്രി മൃതദേഹം കിടന്നിരുന്ന കടയുടെ പിറകിലെ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. വിഷു രാത്രി 11.20ന് മൃതദേഹം ചാക്കിൽ കിടത്തി ഒരാൾ വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബേക്കൽ ഡിവൈഎസ്പി കെ.എം.ബിജു, സിഐ ടി.വി.പ്രതീഷ്, എസ്ഐ ജോൺ, എഎസ്മാരായ പ്രസാദ്, അബൂബക്കർ, സിപിഒ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.