മൊഗ്രാൽപുത്തൂർ ∙ കോവിഡ് വാക്സീൻ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ പൊലീസ് രംഗം ശാന്തമാക്കി. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്കു വാക്സീൻ നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണു സംഘർഷത്തിലേക്ക് നീങ്ങിയത്. മൊഗ്രാൽപുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വാക്സീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഗ്രാൽപുത്തൂർ ∙  കോവിഡ് വാക്സീൻ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ പൊലീസ് രംഗം ശാന്തമാക്കി. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്കു   വാക്സീൻ നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണു സംഘർഷത്തിലേക്ക് നീങ്ങിയത്. മൊഗ്രാൽപുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വാക്സീൻ നൽകിയിരുന്നത്. വാക്സീൻ സ്വീകരിക്കാൻ എത്തിയവരും പുറത്തു നിന്നെത്തിയവരും തമ്മിലാണു സംഘർഷം.

ആരോഗ്യ വകുപ്പ് അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തിയതിനു ശേഷമാണ് പ്രശ്നങ്ങൾ അവസാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കോർ കമ്മിറ്റി തീരുമാന പ്രകാരം 1, 2 വാർഡുകളിലെ ആളുകൾക്കായിരുന്നു വാക്സീൻ നൽകിയിരുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായിരുന്നു വാക്സീൻ നൽകാനായിരുന്നു ആലോചിച്ചത്. ഇതിന് വിപരീതമായി  വാക്സീൻ നൽകിയെന്ന ആരോപണം ചോദ്യം ചെയ്തതോടെയാണു പ്രശ്നങ്ങൾക്കു തുടക്കമായത്.

ADVERTISEMENT

കാസർകോട് നിന്നു വൻ പൊലീസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്. പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ആളുകൾക്ക് വാക്സീൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നതെന്നു ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. . എന്നാൽ, പഞ്ചായത്തിലെ മറ്റു വാർഡുകളിൽ നിന്ന് എത്തിയ ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. വരും ദിവസങ്ങളിൽ പൊലീസ് സഹായത്തോടെ വാക്സീൻ വിതരണം ചെയ്യും. പുറത്ത് നടന്ന സംഘർഷം വാക്സീൻ വിതരണത്തെ  ബാധിച്ചില്ലെന്നും അധികൃതരും സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നു പൊലീസും അറിയിച്ചു.