ഭീമനടി ∙ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏച്ചിപൊയിൽ ഉദയപുരം റോഡിന്റെ ടാറിങ് ചെയ്യാൻ ഭാക്കിയുള്ള ഭാഗം കൂടി ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായി. ഈസ്റ്റ് ഏളേരി പഞ്ചായത്ത് അതിർത്തി വരെ ടാറിങ് നേരത്തെ പൂർത്തിയാക്കിയിരുന്നുവെങ്കിലും വെസ്റ്റ് എളേരി പഞ്ചായത്തിലെ 13ാം വാർഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീമനടി ∙ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏച്ചിപൊയിൽ ഉദയപുരം റോഡിന്റെ ടാറിങ് ചെയ്യാൻ ഭാക്കിയുള്ള ഭാഗം കൂടി ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായി. ഈസ്റ്റ് ഏളേരി പഞ്ചായത്ത് അതിർത്തി വരെ ടാറിങ് നേരത്തെ പൂർത്തിയാക്കിയിരുന്നുവെങ്കിലും വെസ്റ്റ് എളേരി പഞ്ചായത്തിലെ 13ാം വാർഡിൽ പെടുന്ന 160 മീറ്റർ ഭാഗം ടാ ർചെയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് 11 വർഷം കഴിഞ്ഞു. 

ചെങ്കൽ റോഡായതിനാൽ ഇതു വഴി കാൽനട യാത്രപൊലും ദുസ്സഹമാണ്. റോഡ് തകർന്ന് കിടക്കുന്നതിനാൽ ഇതു വഴി ഓട്ടോറിക്ഷപോലും പോകാൻ മടിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് നാട്ടുകാർ ഒട്ടേറെ തവണ അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. 

ADVERTISEMENT

ഉദയപുരം, ഗോക്കടവ്, കമ്മാടം പ്രദേശങ്ങളിലെ പട്ടികജാതി – പട്ടികവർഗ കുടുംബങ്ങൾ ഉൾപെടെ നൂറു കണക്കിന് കുടുംബങ്ങൾക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, നർക്കിലക്കാട് ഗവ. ആശുപത്രി, വരക്കാട് ഹയർസെക്കൻഡറി സ്കൂൾ, കോട്ടമല എംജിഎം യുപി സ്കൂൾ, എളേരിത്തട്ട് ഗവ. കോളജ് എന്നിവിടങ്ങളിലെത്താൻ ഈ റോഡാണ് ഉള്ളത്. അടിയന്തരമായും അവശേഷിക്കുന്ന ഭാഗം കൂടി ടാറ്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.