കാസർകോട് ∙ മറ്റു ജില്ലകളെ അപേക്ഷിച്ച് ഒമിക്രോൺ, കോവിഡ് വ്യാപനം കാസർകോട് ജില്ലയിൽ തീവ്രമല്ലെന്നും അടിയന്തര സഹചര്യം നേരിടാൻ ജില്ലയിൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. കോവിഡ് വ്യാപന പ്രതിരോധത്തിനു ജില്ലയിൽ ആരോഗ്യ വകുപ്പും ജില്ലാ ഭരണ സംവിധാനവും സ്വീകരിച്ച നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ മറ്റു ജില്ലകളെ അപേക്ഷിച്ച് ഒമിക്രോൺ, കോവിഡ് വ്യാപനം കാസർകോട് ജില്ലയിൽ തീവ്രമല്ലെന്നും അടിയന്തര സഹചര്യം നേരിടാൻ ജില്ലയിൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. കോവിഡ് വ്യാപന പ്രതിരോധത്തിനു ജില്ലയിൽ ആരോഗ്യ വകുപ്പും ജില്ലാ ഭരണ സംവിധാനവും  സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും എന്നാൽ രോഗവ്യാപനം തടയാൻ ജനങ്ങൾ ജാഗ്രത കൈവിടാതെ സ്വയം നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ കാസർകോട് ജില്ല എ,ബി,സി വിഭാഗങ്ങളിൽ ഉൾപ്പെടുന്നില്ല. ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും ക്ഷാമം സർക്കാർ പരിഹരിച്ചിട്ടുണ്ട്. ജില്ലയിൽ പൊതുഇടങ്ങളിൽ ആളുകൾ ജാഗ്രത കാണിക്കുന്നില്ലെന്നു വിലയിരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂടിച്ചേരലുകൾ അനുവദനീയമല്ല. കല്യാണം, മരണവീട്, പൊതുപരിപാടികൾ തുടങ്ങി ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ADVERTISEMENT

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വാർഡ്തല ജാഗ്രത സമിതികൾ, ആർആർടികൾ എന്നിവയുടെ പ്രവർത്തനം ശക്തമാക്കണം. തുടർന്നും അവലോകന യോഗങ്ങൾ നടത്തി പ്രശ്‌നപരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.ആർ.രാജൻ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത, നഗരസഭാധ്യക്ഷരായ കെ.വി.സുജാത, ടി.വി.ശാന്ത, എഡിഎം എ.കെ.രമേന്ദ്രൻ, എഎസ്പി പി.ഹരിചന്ദ്ര നായിക് എന്നിവർ പ്രസംഗിച്ചു.

2 ദിവസം;കോവിഡ് 1895

ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ 2 ദിവസത്തിനുള്ളിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1895 പേർക്ക്. ഇതിൽ ഇന്നലെ മാത്രം 1029 പേർക്കും 26ന് 866 പേർക്കുമാണു കോവിഡ് പോസിറ്റീവ് ആയത്. 2 ദിവസത്തിനുള്ളിൽ നെഗറ്റീവ് ആയവരുടെ എണ്ണം 1622 ആണ്. 670 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെ 154308  പേർക്കു കോവിഡ് സ്ഥിരീകരിച്ചതിൽ നെഗറ്റീവ് ആയത് 148004 പേരാണ്.