കാഞ്ഞങ്ങാട് ∙ വ്യാജ പാസ്പോർട്ട് കേസുകളുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെന്നു സംശയിക്കുന്ന 12 പേരുടെ ചിത്രങ്ങൾ കൂടി ക്രൈം ബ്രാഞ്ച് പുറത്തു വിട്ടു. കൊളവയലിലെ നവാസ് മൂവാരിക്കുന്നിൽ, മുഹമ്മദ് റഫീഖ്, അബ്ദുൽ റസാഖ് കണ്ടത്തിൽ, ഷംസുദ്ദീൻ, അബ്ദുൽ റസാഖ് കണ്ടത്തിൽ, നിധീഷ് വലിയ വീട്ടിൽ, അഹമ്മദ് അബ്ദുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ വ്യാജ പാസ്പോർട്ട് കേസുകളുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെന്നു സംശയിക്കുന്ന 12 പേരുടെ ചിത്രങ്ങൾ കൂടി ക്രൈം ബ്രാഞ്ച് പുറത്തു വിട്ടു. കൊളവയലിലെ നവാസ് മൂവാരിക്കുന്നിൽ, മുഹമ്മദ് റഫീഖ്, അബ്ദുൽ റസാഖ് കണ്ടത്തിൽ, ഷംസുദ്ദീൻ, അബ്ദുൽ റസാഖ് കണ്ടത്തിൽ, നിധീഷ് വലിയ വീട്ടിൽ, അഹമ്മദ് അബ്ദുൽ കാസിം, സുരേഷ് ബാബു കാറ്റാടി, മുഹമ്മദ് റഷീദ് പാടത്തിൽ, റഫീഖ് പാലക്കോട് ചേന്നോത്ത്, അസ്കർ ചാലയിൽ കുഞ്ഞഹമ്മദ്, അബ്ദുൽ സലാം പള്ളിയിൽ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. പ്രതികളെ കുറിച്ച് വിവരം കിട്ടുന്നവർ 9497981074, 9497901169 എന്നീ നമ്പറിൽ ബന്ധപ്പെടണം.

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന നൂറിലധികം വ്യാജ പാസ്പോർട്ട് കേസുകൾ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ അന്വേഷണം പൂർത്തിയാകാത്ത 45 കേസുകളാണ് തുടർ അന്വേഷണത്തിനായി വയനാട് ക്രൈം ബ്രാഞ്ചിന് വിട്ടത്. 3 ഡിറ്റക്ടീവ് ഇൻസ്പെക്ടർമാർ 15 കേസുകൾ വീതമാണ് അന്വേഷിക്കുന്നത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ 11 വിഭാഗം അന്വേഷണം നടത്തുന്ന 15 കേസുകളിൽ 7 കേസുകളിലെ അപേക്ഷകരുടെ യഥാർഥ വിലാസം ഇനിയും കണ്ടെത്തിയിട്ടില്ല.

ADVERTISEMENT

വ്യാജ രേഖ ചമച്ച് പാസ്പോർട്ടുകൾ സ്വന്തമാക്കിയ കേസ് ഹൊസ്ദുർഗ് പൊലീസാണ് ആദ്യം അന്വേഷിച്ചതെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിന്നീട് കേസ് ഐഎസ്ഐടി കോഴിക്കോട് യൂണിറ്റ് അന്വേഷിച്ചു. തുടർന്ന് കാസർകോട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചു. ഇതിൽ ചില കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്തു. എന്നാൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

വ്യാജ സീൽ, സർട്ടിഫിക്കറ്റ്

ADVERTISEMENT

ഹൊസ്ദുർഗ് താലൂക്ക് ഓഫിസിന്റെ വ്യാജ സീൽ, വിവിധ സ്കൂളുകളുടെ വ്യാജ സീൽ എന്നിവ നിർമിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പാസ്പോർട്ടുകൾ സ്വന്തമാക്കി എന്നാണു കേസ്.  കോഴിക്കോട് പാസ്പോർട്ട് ഓഫിസ് വഴി നേരിട്ടും ഏജൻസികൾ വഴിയുമാണ് ഇവർ പാസ്പോർട്ട് സ്വന്തമാക്കിയത്. അനുവദിച്ച ശേഷമാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.