കുന്നുംകൈ∙ ലോറി അപകടത്തിന്റെ ഞെട്ടലിൽ നിന്നു വിട്ടുമാറാതെ പരപ്പച്ചാൽ ഗ്രാമം. ഇന്നലെ പാലക്കാടു നിന്നു കുന്നുംകൈ ഭാഗത്തേക്ക് സിന്റുമായി വരികയായിരുന്ന ലോറി പരപ്പച്ചാൽ പുഴയിലേക്ക് മറിഞ്ഞ് ക്ലീനർ മുഹമ്മദ് ഹബീബ് (42) മരിക്കുകയും ഡ്രൈവർ റഹീ(50)മിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.അപകടം നേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നുംകൈ∙ ലോറി അപകടത്തിന്റെ ഞെട്ടലിൽ നിന്നു വിട്ടുമാറാതെ പരപ്പച്ചാൽ ഗ്രാമം. ഇന്നലെ പാലക്കാടു നിന്നു കുന്നുംകൈ ഭാഗത്തേക്ക് സിമന്റുമായി വരികയായിരുന്ന ലോറി പരപ്പച്ചാൽ പുഴയിലേക്ക് മറിഞ്ഞ് ക്ലീനർ മുഹമ്മദ് ഹബീബ് (42) മരിക്കുകയും ഡ്രൈവർ റഹീ(50)മിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

ലിനീഷും രാഹുലും

അപകടം നേരിൽ കണ്ട് രക്ഷാപ്രവർത്തനത്തിനായി പുഴയിലേക്ക് എടുത്തുചാടി ഒരാളെ രക്ഷപെടുത്തിയ സമീപവാസികളായ തട്ടുമ്മൽ ലിനീഷിന്റെയും കോഴിതാട്ടിൽ രാഹുലിന്റെയും മുഖത്ത് ഇപ്പോഴും വിട്ടുമാറാത്ത ഞെട്ടൽ.  രാവിലെ ഏഴരയോടെ പണിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്ന തട്ടുമ്മൽ ലിനീഷ് ഇട്ടിവെട്ടുംപോലെയുള്ള ശബ്ദം കേട്ട് വരാന്തയിലിറങ്ങിയപ്പോൾ വൈദ്യുതി തൂണിൽ നിന്നും തീപാറുന്നതാണ് കണ്ടത്. പുറകെ അമിതവേഗതയിലെത്തിയ ലോറി പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞു.

ADVERTISEMENT

ഉടൻ തന്നെ പുറത്തേക്ക് ഓടിയ ലീനീഷിനോടൊപ്പം അയൽവാസി കോഴിതാട്ടിൽ രാഹുലും എത്തി. ഇരുവരും പുഴയിലേക്ക് ചാടി ബോധമില്ലാതെ വെള്ളത്തിൽ കിടക്കുന്ന റഹീമിനെ പുറത്തെടുക്കുകയായിരുന്നു. ഒരാൾകൂടി അടിയിൽ ഉണ്ടെന്നറിഞ്ഞ ഉടൻ ഇരുവരും വെള്ളത്തിൽ മുങ്ങി കമ്പിയിൽ കുടങ്ങികിടക്കുന്ന മുഹമ്മദ് ഹബീബിനെ രക്ഷപെടുത്താൻ ശ്രമംനടത്തിയെങ്കിലും പുറത്തെടുക്കാനായില്ല . തുടർന്ന് അരമണിക്കൂറിന് ശേഷമാണ് അഗ്നിരക്ഷാസേനയും പൊലീസും പ‍ഞ്ചായത്ത് അംഗവും സ്ഥലത്തെത്തി ഡോർ മുറിച്ച് ഹബീബിനെ പുറത്തെടുത്തത്.