വായ്പാ കുടിശിക അടച്ചു തീർക്കണം കാസർകോട് ∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സിബിസി / പാറ്റേൺ പദ്ധതി പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി ബോർഡിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം അടച്ചു തീർക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ റവന്യു റിക്കവറി നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പാ കുടിശിക അടച്ചു തീർക്കണം

കാസർകോട് ∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സിബിസി / പാറ്റേൺ പദ്ധതി പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി ബോർഡിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം അടച്ചു തീർക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ റവന്യു റിക്കവറി നടപടികൾ കൈക്കൊള്ളും. 0467–2200585.

ADVERTISEMENT

വിദ്യാഭ്യാസ ധനസഹായം

കാസർകോട് ∙ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധി അംഗത്വം എടുത്ത് 2022 മേയ് 31ന് 2 വർഷം പൂർത്തീകരിച്ച് കുടിശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണു ധനസഹായത്തിന് അർഹത. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കുമെന്ന് റീജനൽ ഓഫിസർ അറിയിച്ചു.

ADVERTISEMENT

ജോലി ഒഴിവ്

കാസർകോട് ∙ ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ അഡോളസന്റ് ഹെൽത്ത് കൗൺസിലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്. അപേക്ഷകർ യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ 12ന് 5ന് അകം നൽകണം. 0467–2209466. www.arogyakeralam.gov.in 

ADVERTISEMENT

റേഷൻ നാളെ വരെ

കാസർകോട് ∙ നവംബറിലെ റേഷൻ നാളെ വരെ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

ഓഫിസ് അസിസ്റ്റന്റ് നിയമനം

ബേക്കൽ ∙  തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫിസ് അസിസ്റ്റന്റിനെ  നിയമിക്കും. കൂടിക്കാഴ്ച 3 ന് 11ന് നടക്കും. ഫോൺ: 9947231980, 9847698604.