ചെറുവത്തൂർ ∙ മടക്കര മത്സ്യബന്ധന തുറമുഖത്തിനു സമീപവാസികൾ ദുരിതത്തിൽ. ഇവിടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണു വള്ളങ്ങളിൽ മീൻ കൊണ്ടു വന്നു വിൽപന നടത്തുന്നത്. തുടർന്ന് കച്ചവടക്കാർ മീൻ വിലയ്ക്കെടുത്തു വാഹനങ്ങളിൽ കയറ്റി കൊണ്ടു പോകുന്നുണ്ടെങ്കിലും കൃത്യമായ ശുചീകരണം നടക്കാത്തതു കാരണം സമീപവാസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ ∙ മടക്കര മത്സ്യബന്ധന തുറമുഖത്തിനു സമീപവാസികൾ ദുരിതത്തിൽ. ഇവിടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണു വള്ളങ്ങളിൽ മീൻ കൊണ്ടു വന്നു വിൽപന നടത്തുന്നത്. തുടർന്ന് കച്ചവടക്കാർ മീൻ വിലയ്ക്കെടുത്തു വാഹനങ്ങളിൽ കയറ്റി കൊണ്ടു പോകുന്നുണ്ടെങ്കിലും കൃത്യമായ ശുചീകരണം നടക്കാത്തതു കാരണം സമീപവാസികൾ ദുരിതത്തിലാണ്. ഇവിടെ നിന്നുണ്ടാകുന്ന അസഹ്യമായ ദുർഗന്ധം കാരണം വീട്ടിൽ മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണെന്നു തുറമുഖത്തിനടുത്ത് താമസിക്കുന്നവർ പറയുന്നു. പകർച്ചവ്യാധികളും ഇവർ ഭയപ്പെടുന്നു.

തുറമുഖത്തിനകത്ത് മത്സ്യം മുറിച്ചു വിൽപന പാടില്ലെന്നു ബന്ധപ്പെട്ട അധികൃതർ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും, തുറമുഖത്തിനകത്ത് ഷെഡ് നിർമിച്ചും ലേലഹാളിനകത്തു വച്ചും മത്സ്യം മുറിച്ചു വിൽക്കുന്നത് ഇവിടെ സാധാരണ കാഴ്ചയാണ്. വള്ളങ്ങളിൽ എത്തുന്ന മീനുകളിൽ അഴുകിയതു തുറമുഖത്തിനകത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്.

ADVERTISEMENT

ഇതു സംബന്ധിച്ചു നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ, കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുകളുടെയും വള്ളങ്ങളുടെയും ഉടമസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം ഫിഷറീസ് ഡിഡി  വിളിച്ചു ചേർത്തിരുന്നു. എന്നാൽ ഡിഡി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം ഫിഷറീസ് നോഡൽ ഓഫിസർ സുരേഷ് ബാബുവാണ് പങ്കെടുത്തത്. 

പ‍‍‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, പഞ്ചായത്ത് അംഗം രമണി, ജെഎച്ച്ഐ മധു എന്നിവരാണ് അധികൃതരുടെ ഭാഗത്തു നിന്നെത്തിയത്. ഇവരുടെ സാന്നിധ്യത്തിൽ യോഗം തു‍ടങ്ങിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.