കാസർകോട് ∙ ‌കാട്ടാനകളെ തുരത്താൻ 2 മാസം മുൻപു രൂപീകരിച്ച പ്രത്യേക കർമസേന ദൗത്യം തുടരുകയാണെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ നിയമസഭയിലെ മറുപടിയിൽ പ്രതിഷേധവുമായി കർഷകർ. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതാണോ അതോ കളവ് പറയുകയാണോ എന്ന ചോദ്യമാണു ദുരിതമനുഭവിക്കുന്ന കർഷകരും സംഘടനകളും ഉന്നയിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലയിലെ കർഷകരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന കാട്ടാനകളെ തുരത്താൻ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വനപാലകരെ ഉൾപ്പെടുത്തി കഴിഞ്ഞ സെപ്റ്റംബർ 9നാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രത്യേക കർമസേന രൂപീകരിച്ചത്.

ADVERTISEMENT

വയനാട് ബത്തേരിയിലെ എലിഫന്റ് സ്ക്വാഡ് അംഗങ്ങൾ പിറ്റേന്നു തന്നെ എത്തിയെങ്കിലും പരുക്കേറ്റ് ആശുപത്രിയിലായിരുന്ന സംഘാംഗം ഹുസൈന്റെ മരണത്തെത്തുടർന്ന് അന്നു തന്നെ തിരിച്ചുപോയി.കണ്ണൂരിലെ കൊട്ടിയൂർ, തളിപ്പറമ്പ് റേഞ്ചുകളിൽ നിന്ന് എത്തിയ സംഘവും 2 ദിവസത്തിനുള്ളിൽ തിരിച്ചുപോയി. 

ദൗത്യസേന ഇപ്പോഴുമുണ്ടെന്ന് മന്ത്രി

പക്ഷേ ദൗത്യസേനയുടെ പ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎയ്ക്കു രേഖാമൂലം മറുപടി നൽകിയത്. പതിവുപോലെ കാറഡുക്ക, പാണ്ടി സെക്‌ഷനുകളിലെ ജീവനക്കാരും ആർആർടിയിലെ താൽക്കാലിക ജീവനക്കാരും മാത്രമാണ് ആനകളെ തടയാനുള്ളത്. ആനകളെ തുരത്തി വേലി കടത്തുക എന്നതിനപ്പുറം കൃഷിയിടത്തിലിറങ്ങാതെ നോക്കാനാണ് ഇവർ ശ്രദ്ധിക്കുന്നത്. നിലവിൽ 4 ആനകളാണു വേലിക്ക് ഇപ്പുറത്ത് ഉള്ളതെന്ന് വനംവകുപ്പ് പറയുന്നു. ഒന്ന് നെയ്യങ്കയം-കൊട്ടംകുഴി പ്രദേശത്തുണ്ട്. മറ്റു മൂന്നെണ്ണം ദേലംപാടി പ‍ഞ്ചായത്തിലെ ചൂരലടി, നെച്ചിപ്പടുപ്പ് ഭാഗങ്ങളിലാണ്. 

തെറ്റായ വിവരമെന്ന് കർഷകർ

ADVERTISEMENT

വനം വകുപ്പ് ഉത്സാഹിച്ചാൽ പെട്ടെന്നു തന്നെ ഈ ആനകളെയും വേലിക്ക് അപ്പുറത്തേക്കു കടത്താൻ കഴിയുമെന്നു കർഷകർ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്തു നിർമിച്ച തൂക്കുസൗരോർജ വേലി 8 കിലോമീറ്റർ നിർമാണം പൂർത്തിയാക്കി ചാർജ് ചെയ്തിട്ടുണ്ട്. എല്ലാ ആനകളെയും വേലി കടത്തിയാൽ ആശ്വാസമാകുമെന്നിരിക്കെ, മന്ത്രിയിൽ നിന്നു തന്നെ തെറ്റിദ്ധാരണാജനകമായ മറുപടിയുണ്ടായതിൽ കർഷകർ നിരാശയിലാണ്. 

കുഞ്ഞികൃഷ്ണൻ നെരോടി (കർഷകൻ)

ആനകൾ കൃഷിയിടത്തിൽ ഇറങ്ങുമ്പോൾ വനപാലകർ എത്തുന്നു എന്നല്ലാതെ അവയെ പിന്തുടർന്ന് ഓടിച്ചു വേലിക്കപ്പുറം എത്തിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. ആന ഇറങ്ങുമ്പോൾ എത്തി പടക്കം പൊട്ടിച്ചു പോവുകയാണ് ചെയ്യുന്നത്. പാണ്ടി റോഡരികിൽ താൽക്കാലിക സൗരോർജ വേലി നിർമിച്ചതിനു ശേഷം ഇതിന്റെ അകത്തെ ഭാഗങ്ങളിൽ ആനകളുടെ ആക്രമണം രൂക്ഷമാണ്.

കെ.പി.ജ്യോതിചന്ദ്രൻ ചെയർമാൻ,(ആനക്കാര്യം കർഷക കൂട്ടായ്മ)

ADVERTISEMENT

പ്രത്യേക കർമസേന ദൗത്യം തുടരുകയാണെന്ന മന്ത്രിയുടെ പ്രതികരണം തെറ്റിദ്ധാരണാജനകമാണ്. അങ്ങനെ ഒരു സേനയുടെ സേവനം ഒരു ദിവസം പോലും പൂർണമായി ലഭിച്ചിട്ടില്ല. കാറഡുക്ക, ബന്തടുക്ക സെക്‌ഷനുകളിലെ ജീവനക്കാർ മാത്രമാണ് ഇപ്പോൾ ആനകളെ തടയാനുള്ളത്. 2 തവണയിലേറെ ആനകൾ വേലിയുടെ സമീപത്തേക്കു തിരിച്ചുവരുന്ന സ്ഥിതിയാണ് ഉണ്ടായത്. പ്രത്യേക കർമസേന നിലവിൽ ഉണ്ടെങ്കിൽ അവരെ എത്തിച്ച് ഈ ആനകളെ വേലി കടത്താനുള്ള അടിയന്തര നടപടി മന്ത്രി മുൻകൈ എടുത്തു സ്വീകരിക്കണം.