കാസർകോട് ∙ ഒടുവിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജുകൾ ജില്ലയിലേക്കും. കാസർകോട് ഡിപ്പോയിൽ നിന്ന് ഉടൻ ആരംഭിക്കുന്ന സർവീസുകൾ വയനാട്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്കാണ്. ആദ്യഘട്ടമാണിത്, ആളുകളുടെ പ്രതികരണമറിഞ്ഞ് കൂടുതൽ സ്ഥലങ്ങളിലേക്ക് ചെലവു കുറഞ്ഞ പാക്കേജുകൾ നടപ്പാക്കുമെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ഒടുവിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജുകൾ ജില്ലയിലേക്കും. കാസർകോട് ഡിപ്പോയിൽ നിന്ന് ഉടൻ ആരംഭിക്കുന്ന സർവീസുകൾ വയനാട്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്കാണ്. ആദ്യഘട്ടമാണിത്, ആളുകളുടെ പ്രതികരണമറിഞ്ഞ് കൂടുതൽ സ്ഥലങ്ങളിലേക്ക് ചെലവു കുറഞ്ഞ പാക്കേജുകൾ നടപ്പാക്കുമെന്നാണു സൂചന. കെഎസ്ആർടിസിയിൽ വയനാട്ടിലേക്കും പറശിനിക്കടവ്‌ വിസ്‌മയ പാർക്ക്‌, പാമ്പുവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ്‌ ചുരുങ്ങിയ ചെലവിൽ യാത്ര സംഘടിപ്പിക്കുന്നത്‌. 

വയനാട്ടിലേക്ക്‌ 1920 രൂപയാണ്‌ ഒരാൾക്ക്‌ ചാർജ്‌. ഇതിൽ പ്രവേശന ടിക്കറ്റ്‌, വനയാത്ര, താമസം എന്നിവ കൂടി ഉൾപ്പെടും. ഭക്ഷണം സ്വന്തം ചെലവിൽ കഴിക്കണം. താമസം വേറെ വേണമെങ്കിൽ സ്വന്തം ചെലവിൽ ഏർപ്പെടുത്താം. പഴശ്ശിരാജ ശവകുടീരം, കർലാട്‌ തടാകം, ബാണാസുര സാഗർ അണക്കെട്ട്‌, എടക്കൽ ഗുഹ, ഹെരിറ്റേജ്‌ മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിക്കും.കണ്ണൂർ പറശ്ശിനിക്കടവ്‌, വിസ്‌മയ പാർക്ക്‌, പാമ്പുവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കും പാക്കേജുണ്ട്‌. 

ADVERTISEMENT

പ്രവേശന ടിക്കറ്റടക്കം 1310 രൂപയാണ്‌ ഒരാൾക്ക്‌. ഭക്ഷണം ഉൾപ്പെടില്ല. സൂപ്പർ ഡീലക്‌സ്‌ ബസിന്‌ 1410 രൂപയാകും. അവധി ദിനങ്ങളിലായിരിക്കും സർവീസുകൾ ക്രമീകരിക്കുക.  ജില്ലയിൽ ക്ലബുകൾ, കുടുംബശ്രീകൾ, സ്വയം സഹായസംഘങ്ങൾ, വായനശാലകൾ തുടങ്ങിയ യൂണിറ്റുകൾക്ക്‌ കെഎസ്‌ആർടിസിയുമായി ബന്ധപ്പെടാം. ഫോൺ: 85899 95296.