കുമ്പഡാജെ ∙ തടയണ പുനർ നിർമിക്കാത്തത് മൂലം ജലക്ഷാമം രൂക്ഷം. കുമ്പഡാജെ മണ്ണാപ്പിലെ തടയണയാണ് തകർന്നത്. കെട്ടി നിർത്തിയിരുന്ന തടയണയിലെ വെള്ളം 100 ഏക്കറോളം കാർഷിക വിളകൾക്ക് ജലസേചനത്തിനു ഗുണകരമായിരുന്നു. ഡിസംബർ മുതൽ ജൂൺ വരെ ഈ തടയണയിൽ ജലം കെട്ടിനിർത്തിയിരുന്നത്. അരനൂറ്റാണ്ട് മുൻപത്തെ തടയണ തകർന്നതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പഡാജെ ∙ തടയണ പുനർ നിർമിക്കാത്തത് മൂലം ജലക്ഷാമം രൂക്ഷം. കുമ്പഡാജെ മണ്ണാപ്പിലെ തടയണയാണ് തകർന്നത്. കെട്ടി നിർത്തിയിരുന്ന തടയണയിലെ വെള്ളം 100 ഏക്കറോളം കാർഷിക വിളകൾക്ക് ജലസേചനത്തിനു ഗുണകരമായിരുന്നു. ഡിസംബർ മുതൽ ജൂൺ വരെ ഈ തടയണയിൽ  ജലം കെട്ടിനിർത്തിയിരുന്നത്. അരനൂറ്റാണ്ട് മുൻപത്തെ തടയണ തകർന്നതോടെ പ്രദേശത്തെ കുളം,തോട്,കുഴൽകിണർ എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളിലും ജലവിതാനം കുറഞ്ഞു. ഇപ്പോൾ ജലക്ഷാമം രൂക്ഷമാണ്.2020ലാണ് തടയണ പൂർണമായും തകർന്നത്. ഗോസാഡ തോടിനു കുറുകെ അരനൂറ്റാണ്ട് മുൻപ് കോൺക്രീറ്റിൽ നിർമിച്ചതാണ് തടയണ.  സ്ലാബ് തകർന്ന തടയണയുടെ ശേഷിക്കുന്ന തൂണും ഒലിച്ചു പോകുകയായിരുന്നു .ഇതോടെ ഇതിനു മുകളിലൂടെ താൽക്കാലികമായി നിർമിച്ചിരുന്ന നടപ്പാതയും പുന:സ്ഥാപിക്കാൻ പറ്റാതായി. മഴയത്ത് ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്.

തടയണയിൽ കെട്ടിനിൽക്കുന്ന വെള്ളം 10 ഏക്കർ ചുറ്റളവിൽ 3 കിലോമീറ്റർ ദൂരത്തിൽ കെട്ടി നിന്നിരുന്നു. പരമ്പരാഗത ജലസ്രോതസ്സുകളിൽ ജലവിതാനം കൂടുന്നത് കാർഷികാവശ്യങ്ങൾക്ക് വീട്ടാവശ്യങ്ങൾക്കും പ്രയോജനപ്പെട്ടിരുന്നു.വർഷങ്ങൾക്ക് മുൻപ് ഇതിനെ ആശ്രയിച്ചു മൂന്നു വിള നെൽകൃഷി നടത്തിയിരുന്നു.കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുനർ നിർമിക്കുന്നതിന് 96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ചെറുകിട ജലസേചന വകുപ്പാണ് ഇതിനു  പദ്ധതി തയാറാക്കിയത്.3.20 മീറ്റർ വീതിയിൽ തടയണയ്ക്ക് മുകളിലൂടെ കാർഷിക വിളകൾക്കുള്ള യന്ത്രങ്ങൾ കൊണ്ടു പോകുന്നതിനുള്ള ട്രാക്ക് വേ നിർമിക്കുന്നതിനുമാണ് പദ്ധതി തയാറാക്കിയത്. 

ADVERTISEMENT

ടി.എം.അബ്ദുൽ റസാക്ക്, സ്ഥിരം സമിതി അധ്യക്ഷൻ, കുമ്പടാജെ പഞ്ചായത്ത്

കുമ്പഡാജെ പഞ്ചായത്തിലെ 10ാംവാർഡിലെ മണ്ണാപ്പിലെ തടയണ പുനർ നിർമിക്കുന്നതിനു ചെറുകിട ജലസേചന വകുപ്പ് എസ്ററിമേറ്റ് തയാറാക്കി കാസർകോട് വികസന പാക്കേജിൽ ഫണ്ട് അനുവദിക്കുന്നതിനു സമർപ്പിച്ചിരുന്നു.ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതി കെഡിപിയിൽ ഉൾപ്പെടുത്തി ചെയ്യേണ്ടതില്ലെന്ന് അറിയിച്ചു കലക്ടറേറ്റിൽ നിന്നു ഫയൽ മടക്കി. ഇവിടെ നിന്നു മരയ്ക്കാന എൽപി സ്കൂളിലേക്ക് വിദ്യാർഥികൾ പോയിരുന്നത് നടപ്പാലം കടന്നാണ്. തൽക്കാലിക പാലം കൂടി സ്ഥാപിക്കാൻ പറ്റാതായതോടെ സ്കൂളിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. 4 കിലോമീറ്റർ ചുറ്റി വാടക വാഹനത്തിൽ കയറി  നിർധന വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനുള്ള സാമ്പത്തി ശേഷിയില്ല. ഇപ്പോൾ കരുതലും കൈതാങ്ങും അദാലത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നിവേദനം നൽകിയിട്ടുണ്ട്.പരിഹരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

ADVERTISEMENT