കാഞ്ഞങ്ങാട് ∙ ഹോട്ടലിൽ നിന്നുള്ള മലിനജലം റോഡിൽ തുറന്നു വിട്ട വാഹനത്തെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കിഴക്കുംകരയിലാണു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലിൽ നിന്നുള്ള മലിനജലവുമായി പോയ ടാങ്കറാണു വെള്ളം റോഡിലേക്കു തുറന്നു വിട്ടത്. കുന്നുമ്മൽ മുതലാണ് റോഡിലേക്കു വെള്ളം ഒഴുക്കിയത്. അതിരൂക്ഷമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ഹോട്ടലിൽ നിന്നുള്ള മലിനജലം റോഡിൽ തുറന്നു വിട്ട വാഹനത്തെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കിഴക്കുംകരയിലാണു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലിൽ നിന്നുള്ള മലിനജലവുമായി പോയ ടാങ്കറാണു വെള്ളം റോഡിലേക്കു തുറന്നു വിട്ടത്. കുന്നുമ്മൽ മുതലാണ് റോഡിലേക്കു വെള്ളം ഒഴുക്കിയത്.

അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ വാഹനത്തെ തടയുകയായിരുന്നു. മലിനജലം തുറന്നു വിട്ടത് ലോറി ഡ്രൈവർ ആദ്യം നിഷേധിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല. ഒടുവിൽ പൊലീസെത്തി വാഹനം സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലുകളിൽ നിന്നു മലിനജലം സംസ്കരിക്കാൻ കരാർ എടുത്ത ശേഷം റോഡിലേക്കു തുറന്നു വിടുന്നതു പതിവാണെന്നു നാട്ടുകാർ ആരോപിച്ചു.

ADVERTISEMENT

ഇന്നലെ രാത്രിയും സമാന രീതിയിൽ വെള്ളം തുറന്നു വിടാനുള്ള ശ്രമമാണ് നാട്ടുകാർ കയ്യോടെ പിടികൂടിയത്.