കാഞ്ഞങ്ങാട് ∙ തിരൂരങ്ങാടിയിൽ നിന്നു ഷിമോഗയിലേക്കു കേറ്ററിങ് സർവീസിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് ‍ഡ്രൈവർ അടക്കം 16 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ 6.30ന് ചിത്താരി ചാമുണ്ഡിക്കുന്നിലായിരുന്നു അപകടം. ബസ് വീടിനും കടയ്ക്കും ഇടയിലുള്ള മതിലിൽ ഇടിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ തിരൂരങ്ങാടിയിൽ നിന്നു ഷിമോഗയിലേക്കു കേറ്ററിങ് സർവീസിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് ‍ഡ്രൈവർ അടക്കം 16 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ 6.30ന് ചിത്താരി ചാമുണ്ഡിക്കുന്നിലായിരുന്നു അപകടം. ബസ് വീടിനും കടയ്ക്കും ഇടയിലുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. സിനാൻ (17),

നിയാസ് (17), അസ്മി‍ (16), അസീസ് (42), സിദ്ദിഖ് (40), സാബിത്ത് (42), ഷൈജൽ (42), അസൈൻ (62), കമറുദ്ദീൻ (42), മുഹമ്മദ് മുന്ന (20), മുഹമ്മദ് അസ്‌ലം (20), അഷ്റഫ് (44), അമൽ (20), ഫാബിയാസ് (22), അമാദ് സിദാൻ (20), ആദിൽ നിഷാൻ (14) എന്നിവർക്കാണ് പരുക്കേറ്റത്. ആരുയുടെയും പരുക്ക് സാരമുള്ളതല്ല. പരുക്കേറ്റവർ തിരൂരങ്ങാടി, വേങ്ങര സ്വദേശികളാണ്. 

മിനി ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്നു പരുക്കേറ്റവരെ രക്ഷപ്പെടുത്താൻ അഗ്നിരക്ഷാ സേനയും നാട്ടുകാരും ശ്രമിക്കുന്നു.
ADVERTISEMENT

കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാ സേന അരമണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഡ്രൈവറെയും മുൻ സീറ്റിൽ ഇരുന്ന ആളെയും ഡ്രൈവറുടെ തൊട്ടു പിന്നിൽ ഇരുന്ന ആളെയും രക്ഷപ്പെടുത്തിയത്. ഡ്രൈവറുടെ രണ്ടു കാലുകളും ബസിന് ഇടയിൽ കുടുങ്ങി. മറ്റുള്ളവരുടെ കാലുകളും ബസിന് ഇടയിൽ പെട്ടു. ബസിന്റെ മുൻഭാഗം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ് മൂന്നു പേരെയും രക്ഷപ്പെടുത്തിയത്.

പരുക്കേറ്റവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്താരിയിലെ ടി.എം.നൗഷാദിന്റെ മതിലിലാണ് ബസ് ഇടിച്ചത്. സമീപത്തു കൂടി എച്ച്ടി ലൈൻ‌ കടന്നു പോകുന്ന വൈദ്യുതി തൂണും ഉണ്ടായിരുന്നു. ബസ് ഇതില്‍ തട്ടാതെ മുന്നോട്ട് പോയത് വലിയ അപകടം ഒഴിവാക്കി. തിരൂരങ്ങാടിയിൽ നിന്നു കഴിഞ്ഞ ദിവസം രാത്രിയാണ് സംഘം പുറപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം സംഘം ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി.