തൃക്കരിപ്പൂർ∙ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ കളത്തിൽ വനിതാ ഫുട്ബോൾ മത്സരം. തൃക്കരിപ്പൂരിലെ അരീന സിന്തറ്റിക് ഗ്രൗണ്ടിൽ നടത്തിയ വാശിയേറിയപ്രദർശന മത്സരത്തിൽ തൃക്കരിപ്പൂർ ഡ്രീംസ് ഫുട്ബോൾ അക്കാദമിക്ക് വിജയം. ‘ഞാൻ തീർച്ചയായും വോട്ടു ചെയ്യും’ എന്ന സന്ദേശം പ്രചരിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ∙ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ കളത്തിൽ വനിതാ ഫുട്ബോൾ മത്സരം. തൃക്കരിപ്പൂരിലെ അരീന സിന്തറ്റിക് ഗ്രൗണ്ടിൽ നടത്തിയ വാശിയേറിയപ്രദർശന മത്സരത്തിൽ തൃക്കരിപ്പൂർ ഡ്രീംസ് ഫുട്ബോൾ അക്കാദമിക്ക് വിജയം. ‘ഞാൻ തീർച്ചയായും വോട്ടു ചെയ്യും’ എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള വനിതാ ഫുട്ബോൾ പ്രദർശന മത്സരം ആവേശം നിറഞ്ഞതായി. 

ഉദിനൂർ ജിഎഫ്സിയെ പരാജയപ്പെടുത്തിയാണ് ഡ്രീംസിന്റെ വിജയം. മുഴുവൻ സമയ കളിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില കൈവരിച്ചു. തുടർന്നു പെനൽറ്റി ഷൂട്ടൗട്ടിൽ 3ന് എതിരെ 4 ഗോളുകൾക്ക് ഡ്രീംസ് ജേതാക്കളായി. മുന്നേറ്റ നിരയിലെ കേരള താരം അഹാന നേടിയ ഗോളിൽ മുന്നിൽ കടന്ന ഉദിനൂരിനെ അശ്വിനിയുടെ ഗോളിലൂടെ ഡ്രീംസ് സമനിലയിൽ പിടിച്ചു.

ADVERTISEMENT

നോഡൽ ഓഫിസർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസി.നോഡൽ ഓഫിസർ ഡി.ഹരിദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, സെക്രട്ടറി കെ.വി.സുരേന്ദ്ര, ഡ്രീംസ് അക്കാദമി ചെയർമാൻ ഡോ.വി.രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ഇലക്ടറൽ പാർട്ടിസിപ്പേഷൻ വിഭാഗമാണ് മത്സരത്തിനു നേതൃത്വം നൽകിയത്. സൗഹൃദ ഫുട്ബോൾ മത്സരം, സൈക്കിൾ റാലി തുടങ്ങിയവയാണ് ബോധവൽക്കരണത്തിനായി നടത്തുന്നത്.