ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും കാസർകോട്∙ വിദ്യാകിരണം മിഷന്റെ സഹകരണത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 7 മുതൽ 9 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.അടിമാലിയിൽ ഹരിതകേരളം മിഷൻ യുഎൻഡിപി പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി

ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും കാസർകോട്∙ വിദ്യാകിരണം മിഷന്റെ സഹകരണത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 7 മുതൽ 9 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.അടിമാലിയിൽ ഹരിതകേരളം മിഷൻ യുഎൻഡിപി പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും കാസർകോട്∙ വിദ്യാകിരണം മിഷന്റെ സഹകരണത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 7 മുതൽ 9 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.അടിമാലിയിൽ ഹരിതകേരളം മിഷൻ യുഎൻഡിപി പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും 
കാസർകോട്∙ വിദ്യാകിരണം മിഷന്റെ സഹകരണത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 7 മുതൽ 9  ക്ലാസ് വരെയുള്ള  വിദ്യാർഥികൾക്കായി  ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. അടിമാലിയിൽ ഹരിതകേരളം മിഷൻ യുഎൻഡിപി പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റി തല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരം നടത്തുന്നത്.  ഇന്നു ബ്ലോക്ക് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കും.

മുൻകൂട്ടി റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക്  പങ്കെടുക്കാം.  പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ (നീലേശ്വരം ബ്ലോക്ക്), പരപ്പ ജിഎച്ച്എസ്എസ് (പരപ്പ), ഹൊസ്ദുർഗ് ജിഎച്ച്എസ്എസ് (കാഞ്ഞങ്ങാട്), കാസർകോട് ജിഎച്ച്എസ്എസ് (കാസർകോട്),  ഉപ്പള ജിഎച്ച്എസ്എസ് (മഞ്ചേശ്വരം), ബോവിക്കാനം ബിഎആർഎച്ച്എസ്എസ് (കാറഡുക്ക) എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 1 മണിവരെയാണ് മത്സരം. 

ADVERTISEMENT

ഓരോ ബ്ലോക്കിൽ നിന്നും വിജയികളാകുന്ന 4 പേരെ വീതം ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കും.  ജില്ലാതല മത്സരം 10ന്  ഹൊസ്ദുർഗ് ജിഎച്ച്എസ്എസിൽ നടക്കും.  ജില്ലയിൽ നിന്നു  തിരഞ്ഞെടുക്കപ്പെടുന്ന 4 വിജയികൾ ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് 20, 21, 22 തീയതികളിൽ അടിമാലിയിലും, മൂന്നാറിലുമായി നടക്കുന്ന സംസ്ഥാനതല പഠനോത്സവത്തിൽ പങ്കെടുക്കാം.

ബാലവാടികയിൽ ഒഴിവ്
കാസർകോട്∙ കേന്ദ്രീയ വിദ്യാലയം നമ്പർ രണ്ടിൽ  (സിപിസിആർ ഐ ചൗക്കി)  അടുത്ത അധ്യയന വർഷം ബാലവാടിക മൂന്നാം ക്ലാസിൽ പട്ടികവർഗ വിഭാഗത്തിൽ (എസ്ടി)  ഏതാനും സീറ്റ് ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ 15നകം  സ്‌കൂൾ ഓഫിസുമായി ബന്ധപ്പെടുക. 04994  256788,  295788,  9447003356.

ADVERTISEMENT

ടെക്നിക്കൽ സ്‌കൂൾ പ്രവേശനം
ചെറുവത്തൂർ∙ ടെക്നിക്കൽ ഹൈസ്‌കൂൾ ചെറുവത്തൂരിൽ 2024-2025 വർഷത്തേക്ക് എട്ടാം ക്ലാസ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമു ള്ളവർ  രക്ഷിതാക്കൾക്കൊപ്പം  ഹാജരാകണം  9400006497.

അപേക്ഷ ക്ഷണിച്ചു
പെരിയാട്ടടുക്കം∙ ഉദുമ ഗവ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഹിസ്റ്ററി, ഇംഗ്ലിഷ്, കൊമേഴ്സ്, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിറ്റിക്‌സ് എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്.  17ന് മൂന്നിനകം  അപേക്ഷ നൽകണം. അപേക്ഷ ഫോറം കോളജ് ഓഫിസിലും gascuduma.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.  ഫോൺ- 9188900216
രാജപുരം ∙ സെന്റ് പയസ് ടെൻത് കോളജിൽ മൈക്രോ ബയോളജി, കംപ്യൂട്ടർ സയൻസ്, ലൈഫ് സയൻസ് ആൻഡ് കംപ്യുട്ടേഷൻ ബയോളജി, മാത്തമാറ്റിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. കോഴിക്കോട് കോളജ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായവർ 14ന് മുൻപ്  വെബ്സൈറ്റിൽ (www.stpius.ac.in) കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു ഇ - മെയിൽ‍ ( stpius@gmail.com) ചെയ്യണം. അഭിമുഖം 21ന് കോളജ് ഓഫിസിൽ. ഫോൺ: 8281925726.

ADVERTISEMENT

രണ്ടാംഘട്ട ഹജ് പഠന ക്ലാസ്
കാസർകോട് ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം പരിശുദ്ധ ഹജ് കർമത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി. സംസ്ഥാന ഹജ് കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി നീലേശ്വരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനിങ് ഓർഗനൈസർ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.

ഹജ് കമ്മിറ്റി ഫാക്കൽറ്റി  സൈനുദ്ദീൻ, അഷ്റഫ് അരയങ്കോട്, ട്രെയിനർമാരായ അബ്ദുൽ ഖാദർ, മുഹമ്മദ് ഹാജി മംഗൽപാടി, ആയിഷത്ത് താഹിറ, അഷ്റഫ് കുണിയ, സുലൈമാൻ മാങ്ങാട് എന്നിവർ പ്രസംഗിച്ചു.

കാസർകോട്, ചെർക്കള ഏരിയയിലെ ഹാജിമാർക്കുള്ള ക്ലാസുകൾ നാളെ ചെർക്കള ഐമാക്സ് ഹാളിലും 11ന് കാഞ്ഞങ്ങാട് ബിഗ്‍മാളിലും 12ന് എടച്ചാക്കൈ ആർക്കോ ഹെറിറ്റ് വില്ലേജിലും നടക്കും.

കളിയാട്ടം 10ന് തുടങ്ങും
നർക്കിലക്കാട്∙ മൗവ്വേനി കൂലോം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം 10ന് തുടങ്ങും .വൈകിട്ട് 6.30ന് ദീപാരാധന, 7ന് തുടങ്ങൽ. തുടർന്ന് ചിരുകണ്ഡൻ ഭൂതം, ബീരൻ തെയ്യം, പുറപ്പാട്. 11ന് രാവിലെ 9ന് , വിഷ്ണുമൂർത്തി, വടക്കേവളപ്പിൽ അമ്മ, ആനാഡി ചാമുണ്ഡി, തെയ്യങ്ങളുടെ പുറപ്പാടും. തെയ്യക്കോലങ്ങളുടെ കൂടിക്കാഴ്ചയും. 4ന് മലചാമുണ്ഡിയുടെയും മാപ്പിള തെയ്യത്തിന്റെയും പുറപ്പാട്, തുടർന്ന് മുടന്തേമ, കിഴക്കൻപോതി തെയ്യങ്ങൾ അരങ്ങിലെത്തും. രാത്രി 8ന് കിഴക്കൻ പോതി തെയ്യത്തിന്റെ ചോറുവാരൽ, തേങ്ങഅടിക്കൽ ചടങ്ങുകളോടെ സമാപനം.