എഴുകോൺ ∙ കളഞ്ഞു കിട്ടിയ 1.99 ലക്ഷം രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഉടമയ്ക്കു തിരികെ ലഭിക്കാൻ അവസരമൊരുക്കി യുവാവ് മാതൃകയായി. കടയ്ക്കോട് അനുമന്ദിരത്തിൽ അനിക്കുട്ടൻ (28) ആണ് പണത്തേക്കാൾ മൂല്യമുണ്ട് തന്റെ സത്യസന്ധതയ്ക്ക് എന്നു തെളിയിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ചീരങ്കാവിലെ പെട്രോൾ പമ്പിനു സമീപത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുകോൺ ∙ കളഞ്ഞു കിട്ടിയ 1.99 ലക്ഷം രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഉടമയ്ക്കു തിരികെ ലഭിക്കാൻ അവസരമൊരുക്കി യുവാവ് മാതൃകയായി. കടയ്ക്കോട് അനുമന്ദിരത്തിൽ അനിക്കുട്ടൻ (28) ആണ് പണത്തേക്കാൾ മൂല്യമുണ്ട് തന്റെ സത്യസന്ധതയ്ക്ക് എന്നു തെളിയിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ചീരങ്കാവിലെ പെട്രോൾ പമ്പിനു സമീപത്ത് റോഡരികിൽ നിന്നാണ് അനിക്കുട്ടന് നോട്ടുകെട്ട് കിട്ടിയത്.

എണ്ണി നോക്കാൻ പോലും നിൽക്കാതെ നേരെ എഴുകോൺ സ്റ്റേഷനിലെത്തി തുക കൈമാറിയ ശേഷം അനിക്കുട്ടൻ മടങ്ങി. സിവിൽ കോൺട്രാക്ടർ  കുഴിയം ചെമ്മക്കാട് മിന്നാരത്തിൽ എസ്.ശിവപ്രസാദി (48) ന്റേതായിരുന്നു പണം. കൊട്ടാരക്കര ബാങ്കിൽ നിന്ന് പിൻവലിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങവേയാണ് വഴിയിൽ നഷ്ടപ്പെട്ടത്.

ADVERTISEMENT

ശിവപ്രസാദ് സ്റ്റേഷനിൽ പരാതിയുമായി  എത്തിയപ്പോഴാണ് പണം സ്റ്റേഷനിൽ ഏൽപിച്ച വിവരം അറിയുന്നത്. പൊലീസ് അറിയിച്ചത് അനുസരിച്ച് അനിക്കുട്ടൻ സ്റ്റേഷനിലെത്തി എസ്ഐ എം.ആർ.രാകേഷ്കുമാർ, അഡീഷനൽ എസ്ഐ അനിൽകുമാർ, സിപിഒ വി.എസ്.ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിൽ തുക കൈമാറി.