കൊട്ടാരക്കര∙ 21 കോടി രൂപയുടെ കിഫ്ബി റേ‍ാഡ് നിർമാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കെ കരാറുകാരൻ പണി ഉപേക്ഷിച്ചു മടങ്ങി. റോഡ് തകർന്നു പഴയ സ്ഥിതിയിലേക്ക്. മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ വകുപ്പുകൾ ജനങ്ങളെ വലയ്ക്കുന്നു. ഇടിസി– കൊട്ടാരക്കര– ശാസ്താംകോട്ട– സിനിമാ പറമ്പ് റോഡിനാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ 21 കോടി രൂപയുടെ കിഫ്ബി റേ‍ാഡ് നിർമാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കെ കരാറുകാരൻ പണി ഉപേക്ഷിച്ചു മടങ്ങി. റോഡ് തകർന്നു പഴയ സ്ഥിതിയിലേക്ക്. മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ വകുപ്പുകൾ ജനങ്ങളെ വലയ്ക്കുന്നു. ഇടിസി– കൊട്ടാരക്കര– ശാസ്താംകോട്ട– സിനിമാ പറമ്പ് റോഡിനാണ് ഈ ദുര്യോഗം. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിൽ അടുത്തിടെ 3 അവലോകന യോഗങ്ങൾ നടത്തിയിട്ടും റോഡ് നിർമാണത്തിന് നടപടികളില്ല.

കൊട്ടാരക്കര– ശാസ്താംകോട്ട റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പദ്ധതി കിഫ്ബി മുഖേനയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. കരാർ നൽകിയിട്ടു 3 വർഷത്തോളമായി. ഒന്നര വർഷം മുൻപ് ടാർ ചെയ്ത് ഒന്നാം ഘട്ട ഉപരിതല ജോലികൾ പൂർത്തിയാക്കി. പിന്നീട് പണി നിലച്ചു. രണ്ടാം ഘട്ട ടാറിങ്, ചില മേഖലകളിൽ അനുബന്ധ ഓടകളുടെ നിർമാണം, സൂചകങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് ഇനിയുള്ളത്. കരാർ തുക വർധിപ്പിക്കാതെ ജോലി നടത്താനാവില്ലെന്നാണ് കരാറുകാരുടെ നിലപാട്. 

ADVERTISEMENT

റോഡ് നിർമാണ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പിന് ചില വീഴ്ച ഉണ്ടായതിനാലാണ് നിർമാണം വൈകിയതെന്നും ഈ നിരക്കിൽ ജോലി തുടരാനാകില്ലെന്നും അവർ അറിയിച്ചു. കരാറുകാരെ ഒഴിവാക്കാൻ നടപടി ആരംഭിച്ചതായാണ് വിവരം. കേരള റോഡ് ഫണ്ട് ബോർഡാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്. ഫയലുകൾ ചുവപ്പുനാടയിൽ കുരങ്ങിയെന്നാണ് ആക്ഷേപം.

കൃത്യസമയത്ത് നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് പരാതി. രണ്ടാം ഘട്ട ടാറിങ് വൈകിയതോടെ റോഡ് തകർന്നു തുടങ്ങി. മുസ്‌ലിം സ്ട്രീറ്റ്, അവണൂർ, പുത്തൂർ, നെടിയവിള ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. റോഡ് പൂർത്തിയാകണമെങ്കിൽ ഇനിയും കൂടുതൽ തുക വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.