കൊല്ലം∙ പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പേരിൽ വ്യാജനിയമന ഉത്തരവ് നൽകി തട്ടിപ്പ്. ജോലി ശരിയാക്കി നൽകാമെന്ന പേരിൽ പണം വാങ്ങി എന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്ന ഹരിപ്പാട് സ്വദേശി സുബ്രഹ്മണ്യന് എതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ഇന്നലെ ‌ഹരിപ്പാടിനു സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പേരിൽ വ്യാജനിയമന ഉത്തരവ് നൽകി തട്ടിപ്പ്. ജോലി ശരിയാക്കി നൽകാമെന്ന പേരിൽ പണം വാങ്ങി എന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്ന ഹരിപ്പാട് സ്വദേശി സുബ്രഹ്മണ്യന് എതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ഇന്നലെ ‌ഹരിപ്പാടിനു സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാളെയാണോ എന്നു അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.

കബളിപ്പിക്കപ്പെട്ട 6 പേർ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ജോലിക്കു ചേരാനായി ഇവിടെയെത്തിയിരുന്നു. 18 നു നിയമന ഉത്തരവുമായി വന്ന നാലു പേരുടെയും കമ്പനി മാനേജ്മെന്റിന്റെയും പരാതിയിലാണ് ഹരിപ്പാട് സ്വദേശിക്ക് എതിരെ കേസ് എടുത്തത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണ് ‌തട്ടിപ്പിന് ഇരയായത്. ആലപ്പുഴ കൈചൂണ്ടി മുക്ക് സ്വദേശിയായ യുവതി, മുഹമ്മ സ്വദേശിയായ യുവാവ്  എന്നിവരാണ് ഇന്നലെ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ എത്തിയത്. ഓഫിസ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ പക്കൽ നിന്ന് 30,000 രൂപയും പ്യൂൺ ജോലിക്കായി യുവാവിൽ നിന്ന് 25,000 രൂപയും വാങ്ങിയതായി ഇവർ പറയുന്നു.

ADVERTISEMENT

പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിൽ പരാതി പറയുമ്പോഴെല്ലാം ഓരോ നിയമന ഉത്തരവ് നൽകുകയും പിന്നീട് തീയതി മാറ്റിവച്ചെന്ന് അറിയിക്കുകയുമാണ് പതിവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇത്തരത്തിൽ നാല് നിയമന ഉത്തരവുകൾ ഇവർക്ക് ലഭിച്ചിരുന്നു. കായംകുളം എൻടിപിസിയിലെ ജീവനക്കാരനാണെന്നാണ് പണം വാങ്ങിയയാൾ സ്വയം പരിചയപ്പെടുത്തിയതെന്നും എൻടിപിസിയിൽ ജോലി നൽകാമെന്ന പേരിൽ തങ്ങളുടെ പരിചയക്കാരിൽ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ ഇതുമായി സ്ഥാപനത്തിനു ബന്ധമില്ലെന്നു മാനേജിങ് ഡയറക്ടർ എസ്.ആർ വിനയകുമാർ പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.