ശൂരനാട് ∙ ഞായറാഴ്ചകളിൽ ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയില്ലാത്തത് രോഗികൾക്കു ദുരിതമായി. കോൺഗ്രസ് സമരത്തെ തുടർന്നു ‍ഡോക്ടർമാരെത്തി പരിശോധന തുടങ്ങി. ഡോക്ടർമാരുടെ നിസ്സഹകരണവും ആവശ്യത്തിനു ജീവനക്കാരെ അനുവദിക്കാത്ത സർക്കാർ നിലപാടും ചൂണ്ടിക്കാട്ടി ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു. അത്യാസന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശൂരനാട് ∙ ഞായറാഴ്ചകളിൽ ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയില്ലാത്തത് രോഗികൾക്കു ദുരിതമായി. കോൺഗ്രസ് സമരത്തെ തുടർന്നു ‍ഡോക്ടർമാരെത്തി പരിശോധന തുടങ്ങി. ഡോക്ടർമാരുടെ നിസ്സഹകരണവും ആവശ്യത്തിനു ജീവനക്കാരെ അനുവദിക്കാത്ത സർക്കാർ നിലപാടും ചൂണ്ടിക്കാട്ടി ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു. അത്യാസന്ന നിലയില്‍ അംബുലന്‍സില്‍ എത്തിച്ച രോഗിക്കു ചികിത്സ ലഭിച്ചില്ലെന്നും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പേ ഇയാള്‍ മരിച്ചതായും പരാതിയുണ്ട്. 

പനി വ്യാപകമായെങ്കിലും ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ നിൽപ് ദുരിതത്തെപ്പറ്റി മനോരമ വാർത്ത നൽകിയിരുന്നു. ഇന്നലെ രാവിലെ മുതൽ എത്തിയ രോഗികൾ ഡോക്ടറെ കാണാതെ വലഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ശൂരനാട്, ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളാണ് ആശുപത്രി ഉപരോധിച്ചത്. സമരം ശക്തമായതോടെ രണ്ട് ഡോക്ടർമാര്‍ എത്തി ഒപിയിൽ പരിശോധന തുടങ്ങി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. 

ADVERTISEMENT

പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ജില്ലാ മെഡിക്കൽ ഓഫിസറുമായി ചർച്ച നടത്തി. സാധാരണക്കാരായ ജനങ്ങൾക്കു ചികിത്സ നിഷേധിക്കുന്ന സംഭവങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നു നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരായ എച്ച്.അബ്ദുല്‍ ഖലീല്‍, എസ്.ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി, ആര്‍.നളിനാക്ഷന്‍, കെ.വി.അഭിലാഷ് എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി.