ചവറ ∙ വികാസ് കലാസാംസ്കാരിക സമിതി, വികാസ് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിനു ഇന്ന് തുടക്കം. രാവിലെ ദേശീയപതാക ഉയർത്തും. വൈകിട്ട് 4നു സെമിനാർ ഇന്ത്യൻ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജി.സജി നാഥ് ഉദ്ഘാടനം ചെയ്യും. 15നു രാവിലെ സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ ∙ വികാസ് കലാസാംസ്കാരിക സമിതി, വികാസ് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ  75–ാം വാർഷികാഘോഷത്തിനു ഇന്ന് തുടക്കം. രാവിലെ ദേശീയപതാക ഉയർത്തും. വൈകിട്ട് 4നു സെമിനാർ ഇന്ത്യൻ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജി.സജി നാഥ് ഉദ്ഘാടനം ചെയ്യും. 15നു രാവിലെ സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾ റാലി. 21നു വൈകിട്ട് 4നു എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും വിദ്യാഭ്യാസ സഹായ പദ്ധതികളും. സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.

∙ കൊറ്റൻകുളങ്ങര സെഞ്ച്വറി ക്ലബ്ബിൽ സ്വാതന്ത്ര്യദിനാഘോഷം. ഇന്ന് രാവിലെ 8.30നു ദേശീയപതാക ഉയർത്തും. ഉച്ചയ്ക്ക് 2നു ഭരണഘടന സാക്ഷര ക്ലാസ് ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും. 15നു ഉച്ചയ്ക്ക് 2ന് ക്വിസ് മത്സരം, ഭരണഘടന സാക്ഷരത പ്രതിജ്ഞ എന്നിവ നടക്കും.

ADVERTISEMENT

ചവറ ∙ ആസാദി കാ അമൃത് മോഹത്സവിന്റെ  ഭാഗമായി സ്വാതന്ത്ര്യ സ്മൃതിയുണർത്തി ചവറ ബിജെഎം ഗവ.കോളജ് അങ്കണത്തിൽ ബിഗ് ക്യാൻവാസ് ഒരുക്കി വിദ്യാർഥികളും അധ്യാപകരും. എൻഎസ്എസ്, പിടിഎ എൻസിസി, ഐക്യൂഎസി എന്നിവയുടെ സഹകരണത്തോടെ ഒരുക്കിയ ക്യാൻവാസ് ദേശീയോദ്ഗ്രഥന ചിത്രങ്ങൾ, സന്ദേശങ്ങൾ, കയ്യൊപ്പ് എന്നിവ കൊണ്ട് മനോഹരമാക്കി. പൊതുജനങ്ങളും പങ്കാളികളായി. ചവറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.അനിത അധ്യക്ഷയായി. പ്രോഗ്രാം ഓഫിസർ ഡോ.ജി.ഗോപകുമാർ, ഡോ.മിനിത, പിടിഎ സെക്രട്ടറി ബി.സുരേഷ്, പി.ലൈജു, വൈ.ഷാജഹാൻ, ഡോ.എസ്.സജിത്ത്, മുരളി, പ്രീത, കലേഷ്, അവന്തിക തുടങ്ങിയവർ പ്രസംഗിച്ചു.

കരുനാഗപ്പള്ളി ∙ കേന്ദ്ര യുവജന കാര്യ കായികമന്ത്രാലയം ജില്ലാ നെഹ്റു യുവ കേന്ദ്ര, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഭവന സന്ദർശന പരിപാടിയും ദേശീയപതാകയുടെ വിതരണവും നടന്നു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല കമ്മിറ്റി അംഗം മുഹമ്മദ്‌ സലിംഖാൻ അധ്യക്ഷനായി, ക്ലബ്ബ് ജോ. സെക്രട്ടറി ഗോപൻ ചക്കാലയിൽ, മഹേഷ്‌ കൃഷ്ണ, പ്രസാദ് എന്നിവർ നേതൃത്വം നൽകി.