കൊല്ലം ∙ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര 2 ദിവസം മുഴുവൻ ജില്ലയിൽ. സെപ്റ്റംബർ 14 ന് ജില്ലയിൽ പ്രവേശിക്കുന്ന യാത്ര 16 ന് രാവിലെ ജില്ല കടക്കും. യാത്രയ്ക്കു ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 14 ന് രാവിലെ 8 ന് ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിന്ന് യാത്രയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര 2 ദിവസം മുഴുവൻ ജില്ലയിൽ. സെപ്റ്റംബർ 14 ന് ജില്ലയിൽ പ്രവേശിക്കുന്ന യാത്ര 16 ന് രാവിലെ ജില്ല കടക്കും. യാത്രയ്ക്കു ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 14 ന് രാവിലെ 8 ന് ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിന്ന് യാത്രയെ ജില്ലയിലേക്കു വരവേൽക്കും. ഉച്ചയ്ക്ക് ചാത്തന്നൂരിലാണു വിശ്രമം. 4 മണിക്കു ചാത്തന്നൂരിൽ നിന്നു പുറപ്പെട്ടു രാത്രി 7 ന് പള്ളിമുക്കിലെത്തും.

രാത്രി പള്ളിമുക്കിൽ തങ്ങും. 15 ന് രാവിലെ 7 ന് പള്ളിമുക്കിൽ നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു നീണ്ടകരയിലെത്തി വിശ്രമിക്കും. 4 ന് പുറപ്പെട്ടു രാത്രി കരുനാഗപ്പള്ളിയിൽ തങ്ങും. 16 ന് രാവിലെ 7 ന് കരുനാഗപ്പള്ളിയിൽ നിന്നു പുറപ്പെട്ടു ജില്ലാ അതിർത്തിയായ കൃഷ്ണപുരത്തെത്തി ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ നാളെ ഡിസിസി ഓഫിസിൽ പ്രവർത്തക കൺവൻഷൻ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. യാത്രയിൽ ഒരുസമയം സ്ഥിരാംഗങ്ങൾ ഉൾപ്പെടെ 300 പേർ ഉണ്ടാകും. രാഹുൽ ഗാന്ധിക്കൊപ്പം 100 പേർ സ്ഥിരാംഗങ്ങളായി ഉണ്ടാകും.

ADVERTISEMENT

മറ്റു സംസ്ഥാനങ്ങളിൽ നിന്നു 100 പേർ വേറെ. അതതു സംസ്ഥാനങ്ങളിൽ നിന്ന് 100 പേർ വീതവും അനുഗമിക്കും. ഈ 300 പേർക്കു പുറമെ 200 ഓളം പേർ വിവിധ സഹായങ്ങൾക്കായും ഉണ്ടാകും. രാഹുൽ ഗാന്ധിയുടെ ഡൽഹി ഓഫിസിൽ നിന്നുള്ളവർ ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം ജില്ലയിലെത്തി ഓരോ കേന്ദ്രങ്ങളും പരിശോധിച്ചു. രാത്രി വിശ്രമത്തിനു തിരഞ്ഞെടുക്കുന്ന   കേന്ദ്രങ്ങളിലും   പ്രത്യേക തരം ടെൻഡുകൾ തീർത്താണു രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കു താമസസൗകര്യം ഒരുക്കുക.

കോഓർഡിനേറ്റർമാരെ നിശ്ചയിച്ചു

ADVERTISEMENT

യാത്രയുടെ ജില്ലയിലെ കോഓർഡിനേറ്ററായി യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജനെ തീരുമാനിച്ചു. നിയമസഭാ മണ്ഡലങ്ങളിലെ കോ ഓർഡിനേറ്റർമാർ: അൻസർ അസീസ് (ഇരവിപുരം), ചിറ്റുമല നാസർ (കരുനാഗപ്പള്ളി), കോലത്ത് വേണുഗോപാൽ (ചവറ), സൂരജ് രവി (കൊല്ലം), എ. മുഹമ്മദ്കുഞ്ഞ് (ചടയമംഗലം), നെടുങ്ങോലം രഘു (ചാത്തന്നൂർ), കുരീപ്പള്ളി സലിം ( കുണ്ടറ), നെൽസൺ സെബാസ്റ്റ്യൻ ( പുനലൂർ), പി. ഹരികുമാർ (കൊട്ടാരക്കര), ബാബു മാത്യു (പത്തനാപുരം), എം.വി ശശികുമാരൻ നായർ (കുന്നത്തൂർ).