പരവൂർ ∙ കാലങ്ങൾ പിന്നിട്ടിട്ടും വികസന മുരടിപ്പുമായി തുടരുകയാണ് ഊന്നിൻമൂട് ജംക്‌ഷൻ. ജംക്‌ഷൻ കേന്ദ്രീകരിച്ച് ശൗചാലയം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. ചന്ത, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുള്ള മേഖലയിൽ പഞ്ചായത്ത് മുൻകൈ എടുത്ത് ശൗചാലയം നിർമിക്കേണ്ടത് അത്യാവശ്യമാണ്.കൊല്ലം-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ ∙ കാലങ്ങൾ പിന്നിട്ടിട്ടും വികസന മുരടിപ്പുമായി തുടരുകയാണ് ഊന്നിൻമൂട് ജംക്‌ഷൻ. ജംക്‌ഷൻ കേന്ദ്രീകരിച്ച് ശൗചാലയം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. ചന്ത, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുള്ള മേഖലയിൽ പഞ്ചായത്ത് മുൻകൈ എടുത്ത് ശൗചാലയം നിർമിക്കേണ്ടത് അത്യാവശ്യമാണ്.കൊല്ലം- തിരുവനന്തപുരം ജില്ലകളുടെയും പൂതക്കുളം- ഇലകമൺ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നത് ഊന്നിൻമൂട് ജംക്‌ഷനിലാണ്. പാരിപ്പള്ളി, കരിമ്പാലൂർ, വർക്കല, പുത്തൻകുളം, ഹരിഹരപുരം എന്നിവിടങ്ങളിലേക്കു പോകുന്ന പ്രധാന റോഡുകൾ ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. വീതി കുറഞ്ഞ റോഡ് കാരണം വലിയ വാഹനങ്ങൾക്ക് ജംക്‌ഷൻ വഴി കടന്നു പോകാനും പ്രയാസമാണ്. 

നാല് റോഡുകൾ കൂടിച്ചേരുന്ന റോഡായിരുന്നിട്ടും വീതി വളരെ കുറവ്. അതോടൊപ്പം റോഡരികിലെ അനധികൃത വ്യാപാരവും അനധികൃത വാഹന പാർക്കിങ്ങും കാൽനടയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഊന്നിൻമൂട് ജംക്‌ഷനിലെ ഗതാഗത കുരുക്കിനും പരിഹാരം ആവശ്യമാണ്. രാവിലെയും വൈകിട്ടുമുള്ള സ്കൂൾ സമയങ്ങളിലും റോഡിൽ തിരക്കാണ്. ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പൊലീസിന്റെ സേവനവും ഇല്ല. കുട്ടികൾക്കുള്ള ഗ്രൗണ്ടും മുതിർന്നവർക്കുള്ള വിശ്രമ പാർക്കുമെല്ലാം ജനങ്ങളുടെ ആഗ്രഹങ്ങളാണ്.നിലവിൽ പരവൂർ, അയിരൂർ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികളാണ് ഊന്നിൻമൂട് ജംക്‌ഷൻ. 2014 ൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതികൾ ഉണ്ടായിട്ടില്ല. 

ADVERTISEMENT

അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ജില്ലാ അതിർത്തിയായ ഇവിടെ പരവൂർ, പാരിപ്പള്ളി, അയിരൂർ സ്റ്റേഷനുകളിൽ നിന്നു വേണം പൊലീസ് എത്താൻ. ക്രമസമാധാനം നിലനിർത്താൻ ഊന്നിൻമൂട്ടിൽ പൊലീസ് സ്റ്റേഷന്റെ ആവശ്യവും ചെറുതല്ല. പൊലീസ് സ്റ്റേഷനായി ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ സ്റ്റേഷൻ സ്ഥാപിക്കണം എന്ന് ഹൈക്കോടതിയുടെ നിർദേശവും ഉണ്ടായിരുന്നു. അവഗണന മാറ്റിവച്ച് ഇനിയെങ്കിലും വേണ്ട വികസന നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.