ശാസ്താംകോട്ട ∙ തടാക സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തരയോഗം വിളിക്കുമെന്നു ജില്ലാ കലക്ടർ അഫ്സാന പർവീൺ പറഞ്ഞു. തടാകത്തിലെ വിവിധ ഭാഗങ്ങളായ ശാസ്താംകോട്ട ക്ഷേത്രക്കടവ്, കോളജ് റോഡ്, ആദിക്കാട് പമ്പുഹൗസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്താംകോട്ട ∙ തടാക സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തരയോഗം വിളിക്കുമെന്നു ജില്ലാ കലക്ടർ അഫ്സാന പർവീൺ പറഞ്ഞു. തടാകത്തിലെ വിവിധ ഭാഗങ്ങളായ ശാസ്താംകോട്ട ക്ഷേത്രക്കടവ്, കോളജ് റോഡ്, ആദിക്കാട് പമ്പുഹൗസ്, പുന്നമൂട് കായൽ ബണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കലക്ടർ സന്ദർശനം നടത്തി. ബദൽ ശുദ്ധജല പദ്ധതി നിലച്ചതോടെ കായൽ ബണ്ടിന്റെ ഭാഗത്ത് ഉപേക്ഷിച്ച പൈപ്പുകൾ പരിശോധിച്ചു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പൈപ്പുകളുടെ       മാലിന്യം തടാകത്തിൽ കലരുന്നുണ്ടോയെന്ന് അറിയാനായി മലിനീകരണ നിയന്ത്രണ ബോർ‍ഡ് ഉദ്യോഗസ്ഥർ ജല   സാംപിളുകള്‍ ശേഖരിച്ചു. പൈപ്പുകൾ     മാറ്റുന്നതിനായി    ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ലെന്നു കലക്ടർ    പറഞ്ഞു. 

ADVERTISEMENT

ആദിക്കാട് പമ്പുഹൗസിന്റെ ഭാഗത്ത് ആഫ്രിക്കൻ പായൽ വ്യാപിക്കുന്നതിനെ പറ്റിയും പരിശോധന നടത്തി. തടാക സംരക്ഷണത്തിനായി വേലി കെട്ടുന്നതിന്റെ സാധ്യതകളും അന്വേഷിച്ചു. തടാകതീരത്തെ കൃഷിയിടങ്ങളിൽ നിന്നും രാസമാലിന്യങ്ങൾ തടാകത്തിലേക്ക് ഒഴുകുന്നതു സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ടൂറിസം സാധ്യതകൾ, റവന്യു ഭൂമിയുടെ സംരക്ഷണം, മാലിന്യ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും കലക്ടർ പരിശോധിച്ചു. ഡപ്യൂട്ടി കലക്ടർ ബി.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, തഹസിൽദാർമാരായ എസ്.ചന്ദ്രശേഖർ, സുനിൽ ബേബി, ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷരീഫ്, നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ്കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.