പത്തനാപുരം ∙ കല്ലടയാറിന്റെ മഞ്ചള്ളൂർ മഠത്തിൽ ഭാഗത്ത് മണക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ച വിവരം അറിഞ്ഞതോടെ ആശങ്കയിലായി നാട്. കല്ലടയാറിന്റെ മണക്കാട്ട് കടവിൽ പലയിടത്തും 30 അടി താഴ്ചയുള്ള കയങ്ങളാണ്. കിണർ പോലെ ഇടുങ്ങിയ ഈ കയങ്ങളിൽ അറിയാവുന്നവർ ആരും തന്നെ ഇറങ്ങാറില്ല. മണൽ വാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ കല്ലടയാറിന്റെ മഞ്ചള്ളൂർ മഠത്തിൽ ഭാഗത്ത്  മണക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ച വിവരം അറിഞ്ഞതോടെ ആശങ്കയിലായി നാട്. കല്ലടയാറിന്റെ മണക്കാട്ട് കടവിൽ പലയിടത്തും 30 അടി താഴ്ചയുള്ള കയങ്ങളാണ്. കിണർ പോലെ ഇടുങ്ങിയ ഈ കയങ്ങളിൽ അറിയാവുന്നവർ ആരും തന്നെ ഇറങ്ങാറില്ല. മണൽ വാരി കുഴികളായ ഇവിടെ ഇറങ്ങിയാൽ അപകടം ഉറപ്പാണെന്നു നാട്ടുകാർ പറയുന്നു.

വേനൽ കടുത്ത് വെള്ളം കുറവായതിനാൽ കയങ്ങളിൽപ്പെടുന്നവർക്ക് ഒഴുകി മാറി രക്ഷപ്പെടാൻ പോലും കഴിയില്ല. പാറക്കൂട്ടങ്ങൾ കൊണ്ട് നിറഞ്ഞ കല്ലടയാർ അപകടം ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊലയാളിയെപ്പോലെയെന്നാണ് ആളുകൾ പറയുന്നത്. രണ്ടു മാസം മുൻപ് കല്ലടയാറിന്റെ തന്നെ പട്ടാഴി വടക്കേക്കര മെതുകുമ്മേൽ ഭാഗത്ത് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചിരുന്നു. വീണ്ടും അപകടം ഉണ്ടായതോടെ ആളുകൾക്കിടയിൽ പരിഭ്രാന്തി വർധിച്ചിരിക്കുകയാണ്. ആഴമുള്ള ഭാഗങ്ങൾ അറിയുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പായില്ല.

ADVERTISEMENT

അപകടമില്ലാതെ കുളിക്കാനും മറ്റും സൗകര്യമുള്ള ഭാഗങ്ങളിൽ പ്രത്യേകം കടവുകൾ സ്ഥാപിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനം ഏർപ്പെടുത്തുമെന്നും പല തവണ ഉറപ്പ് നൽകിയെങ്കിലും നടപ്പാക്കിയിട്ടില്ല. ഓരോ അപകടവും ഉണ്ടാകുമ്പോഴാണ് മുന്നറിയിപ്പുകളെക്കുറിച്ച് അധികൃതർ ബോധവാന്മാരാകുന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനെ ചൊല്ലി ഇന്നലെയും അപകട സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു.