പുനലൂർ ∙ ചെങ്കോട്ട - പുനലൂർ റെയിൽവേ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി ചെങ്കോട്ട - ഭഗവതിപുരം, ഇടമൺ - പുനലൂർ എന്നീ സെക്‌ഷനുകളിൽ 31നു മുൻപു ട്രയൽ റൺ നടത്തുന്നതിന്റെ ഭാഗമായി 29നു പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ എ.കെ. സിദ്ധാർഥനും ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തും. ഇതെത്തുടർന്ന് ഈ സെക്‌ഷനുകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ ചെങ്കോട്ട - പുനലൂർ റെയിൽവേ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി ചെങ്കോട്ട - ഭഗവതിപുരം, ഇടമൺ - പുനലൂർ എന്നീ സെക്‌ഷനുകളിൽ 31നു മുൻപു ട്രയൽ റൺ നടത്തുന്നതിന്റെ ഭാഗമായി 29നു  പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ എ.കെ. സിദ്ധാർഥനും ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തും. ഇതെത്തുടർന്ന് ഈ സെക്‌ഷനുകളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ചെങ്കോട്ട - ഭഗവതിപുരം ഭാഗത്തെ ജോലികൾ ഏകദേശം പൂർത്തിയായി. ഇപ്പോൾ ഇടമൺ - പുനലൂർ ഭാഗത്തെ ജോലികളാണു നടക്കുന്നത്. ഭഗവതിപുരം മുതൽ ഇടമൺ വരെയുള്ള ഭാഗങ്ങളിൽ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ജോലികൾ പുരോഗമിക്കുകയാണ്. വിരുദ്നഗർ - ചെങ്കോട്ട പാതയുടെ വൈദ്യുതീകരണവും ഈ മാസത്തോടെ പൂർത്തിയാകും. ഭഗവതിപുരം - ഇടമൺ പാതയുടെ വൈദ്യുതീകരണം കൂടി പൂർത്തിയാക്കിയാൽ ഈ വർഷം അവസാനത്തോടെ കൊല്ലം - ചെന്നൈ റെയിൽവേ പാത പൂർണമായും വൈദ്യുതീകരണം നടക്കും.

ADVERTISEMENT

വൈദ്യുതീകരണത്തോടൊപ്പം ഈ പാതയിൽ പുതിയ ട്രെയിൻ സർവീസുകളും പ്രതീക്ഷിക്കുകയാണ് യാത്രക്കാർ. 9 കിലോമീറ്റർ ദൂരമാണ് ഇടമൺ– പുനലൂർ സെക്‌ഷനിലുള്ളത്. ഇവിടെ ആകെ 287 ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കല്ലട പാലത്തിലാണു ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ട്രയൽ റൺ നടത്തുന്നതിനു മുൻപായി ഒഎച്ച് ഇ ടവർ കാർ ഇൻസ്പെക്‌ഷനും നടക്കും. തമിഴ്നാട് അതിർത്തി മുതൽ കേരളത്തിന്റെ ഭാഗത്തുള്ള തുരങ്കങ്ങളിൽ മൂന്നു തുരങ്കത്തിലൂടെ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനു ചെന്നൈയിൽ നിന്ന് അനുമതി ലഭിച്ചു.

ഉടൻ തന്നെ മറ്റു മൂന്നു തുരങ്കങ്ങൾക്കുള്ള പദ്ധതി കൂടി സമർപ്പിക്കും. തമിഴ്നാട് അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററോളം ദൂരമുള്ള തുരങ്കത്തിൽ വൈദ്യുതി വലിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനു കൂടുതൽ പരിശോധനകൾ നടത്തും. ഇതിനു പുനലൂർ സ്ഥാപിച്ചിരിക്കുന്ന ട്രാക്‌ഷൻ സബ് സ്റ്റേഷനിൽ ഇതുവരെ വൈദ്യുതി ലഭിക്കാത്തതിനാൽ പെരിനാട് സബ്സ്റ്റേഷനിൽ നിന്നു വേണം ഇടമൺ പുനലൂർ പാതയുടെ ട്രയൽ റൺ നടത്തുന്നതിനു വൈദ്യുതി എടുക്കുന്നത്.