കടയ്ക്കൽ ∙ താലൂക്ക് ആശുപത്രിയിൽ 'സുരക്ഷാ സംവിധാനം' പേരിന് പോലും ഇല്ലെന്നു ഇന്നലെ നടന്ന സുരക്ഷ ഓഡിറ്റിൽ കണ്ടെത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രികളിൽ നടത്തിയ സുരക്ഷാ ഓഡിറ്റാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും നടത്തിയത്. കൊട്ടാരക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ ∙ താലൂക്ക് ആശുപത്രിയിൽ 'സുരക്ഷാ സംവിധാനം' പേരിന് പോലും ഇല്ലെന്നു ഇന്നലെ നടന്ന സുരക്ഷ ഓഡിറ്റിൽ കണ്ടെത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രികളിൽ നടത്തിയ സുരക്ഷാ ഓഡിറ്റാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും നടത്തിയത്. കൊട്ടാരക്കര ഡിവൈഎസ്പി ജി.ആർ.വിജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഡപ്യൂട്ടി തഹസിൽദാർ ആർ,ഷിജു കടയ്ക്കൽ എസ്ഐ ജ്യോതിഷ് ചിറവൂർ, അഗ്നിരക്ഷാ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എസ്.കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മാധുരി എന്നിവരും പങ്കെടുത്തു. ഇടുങ്ങിയ സ്ഥലത്താണ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രവർത്തിക്കുന്നത്. 

ആശുപത്രി സൂപ്രണ്ട് ഡോ. വി.എ.ധനുജ നിന്ന് വിവരം ശേഖരിച്ചു. അത്യാഹിത വിഭാഗം മാറ്റി സ്ഥാപിക്കണമെന്ന നിർദേശം ഉണ്ട്. എന്തെങ്കിലും ആക്രമണം ഉണ്ടായാൽ  ഓടി രക്ഷപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് ആശുപത്രിയിൽ. ഫയർ സേഫ്റ്റി പോലും ആശുപത്രിയിൽ ഇല്ല. അഗ്നിരക്ഷാ സേന ഏറെത്തവണ ആശുപത്രി അധികൃതർക്ക് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനു മുന്നിലാണ് എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. 

ADVERTISEMENT

സോളർ പാനൽ വഴി വൈദ്യുതി: പണം പാഴായതല്ലാതെ ഗുണം ചെയ്തില്ല

കടയ്ക്കൽ ∙ താലൂക്ക് ആശുപത്രിയിൽ വൻ തുക ചെലവഴിച്ചു സ്ഥാപിച്ച സോളർ പാനൽ ഉപയോഗരഹിതം ആശുപത്രിയിൽ സോളർ പാനൽ വഴി വൈദ്യുതി ഉൽപാദിപ്പിച്ച് വെളിച്ചം എത്തിക്കുന്നതിന് ആയിരുന്നു പദ്ധതി നടപ്പാക്കിയത്. സർക്കാർ ഏജൻസിയായ കെൽട്രോൺ ആയിരുന്നു നിർവഹണം.  13 വർഷം മുൻപ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കിയത്. മുൻ എംഎൽഎമാരായ പ്രയാർ ഗോപാലകൃഷ്ണൻ, മുല്ലക്കര രത്നാകരൻ എന്നിവരുടെ വികസന ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിന് മുകളിലാണ് പാനൽ സ്ഥാപിച്ചത്. ഏതാനും മാസം മാത്രമാണ് ഇത് പ്രവർത്തിച്ചത്.

ADVERTISEMENT

പ്രവർത്തനരഹിതമായ പാനൽ ഉപയോപ്രദമാക്കാൻ പിന്നീടും ആരും ശ്രമിച്ചില്ല. പാനൽ കെട്ടിടത്തിന് മുകളിൽ നശിക്കുകയാണ്. പണം പാഴായതല്ലാതെ പദ്ധതി ഗുണം ചെയ്തില്ല. ആശുപത്രി അധികൃതരും ആശുപത്രിയുടെ ചുമതലയുള്ള ചടയമംഗലം ബ്ലോക്ക് പഞ്ചായത്തും നടപടിയെടുക്കുന്നില്ല എന്നാണ് ആക്ഷേപം